രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും സ്ഥിരതയില്ലാത്ത പ്രകടനങ്ങൾക്കിടയിൽ ഇന്ത്യൻ സെലക്ടർമാർ കടുത്ത തീരുമാനങ്ങൾ എടുക്കണമെന്ന് മുൻ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗ്രെഗ് ചാപ്പൽ. തങ്ങൾക്ക് ധാരാളം പണം ലഭിക്കുന്നുണ്ടെന്ന് അറിയാവുന്നതിനാൽ ഈ കളിക്കാർ സ്വയം വിരമിക്കില്ലെന്ന് ചാപ്പൽ സൂചിപ്പിച്ചു.
കോഹ്‌ലിയും രോഹിതും വലിയ താരങ്ങളാണെങ്കിലും ഒരു വർഷത്തിലേറെയായി ഇരുവരും അത്ര ഫോമിൽ അല്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡിനോട് ഇന്ത്യ 0-3 ന് തോറ്റപ്പോൾ രണ്ട് സ്റ്റാർ ബാറ്റർമാരുടെ ഒരു സംഭാവനയും ഇല്ലാതെ നിൽക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ തോൽവിയിലും രോഹിതും വിരാടും പരാജയപ്പെട്ടിരുന്നു.
അഡ്‌ലെയ്ഡിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, ഒരു കളിക്കാരൻ്റെ സമയം എപ്പോൾ അവസാനിക്കുമെന്ന് സെലക്ടർമാർ അറിയണമെന്ന് ചാപ്പൽ എടുത്തുപറഞ്ഞു. “കളിക്കാർക്ക് അവരുടെ ഫോമിനെക്കുറിച്ച് അറിയാം, പക്ഷേ അവർ കളിക്കുന്നത് തുടരാൻ ആഗ്രഹിക്കുന്നു, അവർക്ക് അവരുടെ കരിയർ നീട്ടാൻ അവകാശവുമുണ്ട്. ക്രിക്കറ്റ് താരങ്ങൾക്ക് നല്ല ശമ്പളം ഉണ്ട്. എന്നാൽ അതിന്റെ ബലത്തിൽ ടീമിൽ നില്ക്കാൻ ആഗ്രഹിക്കുന്ന താരങ്ങളുടെ ഫോം ടീമുകൾ നോക്കണം ”അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആദ്യ ടെസ്റ്റിൽ വിരാട് സെഞ്ച്വറി നേടിയെങ്കിലും രണ്ടാം മത്സരത്തിൽ ദയനീയമായി പരാജയപ്പെട്ടു. “കളിക്കാരുമായി ഇതുമായി ബന്ധപ്പെട്ട് പരിശീലകർ സംസാരിക്കണം. ഫോമിൽ അല്ലെങ്കിൽ പുറത്താക്കണം.” ചാപ്പൽ പറഞ്ഞു.