അന്ന് തല ഇന്ന് പ്രിയ ശിഷ്യൻ, ചർച്ചയായി കിവീസിന്റെ പത്താം വിക്കറ്റ്; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

ഇപ്പോൾ നടക്കുന്ന പൂനെ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ വിൽ ഒറൂർക്കിനെ റണ്ണൗട്ടാക്കായിട്ടുള്ള രവീന്ദ്ര ജഡേജയുടെ അവിശ്വസനീയമായ മികവ് ആരാധകരെ എംഎസ് ധോണിയുമായി അദ്ദേഹത്തെ താരതമ്യപ്പെടുത്തുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്. മത്സരത്തിന്റെ 75 ആം ഓവറിലാണ് സംഭവം നടന്നത്. കിവീസിന് ആ സമയം 9 വിക്കറ്റുകൾ നഷ്ടമായിരുന്നു.

ഈ സമയത്ത്, ഗ്ലെൻ ഫിലിപ്സ് ലീഡ് 400 ന് അടുത്ത് എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. ജഡേജയുടെ ഓവറിനിടെ ഫിലിപ്‌സ് ഓഫ് സൈഡിലേക്ക് കളിച്ച ഷോട്ട് വാഷിംഗ്ടൺ സുന്ദറിലേക്ക് എത്തി. എന്നിരുന്നാലും, ഓൾറൗണ്ടർ റിയാക്റ്റ് ചെയ്യാൻ അൽപ്പം വൈകി. അത് ഫിലിപ്സിന് ഒരു സെക്കൻ്റ് റൺ എടുക്കാൻ സമയം അനുവദിച്ചു. എന്നാൽ നോൺ സ്‌ട്രൈക്കർ എൻഡിലേക്ക് വിൽ ഓടിയെത്തുമ്പോൾ ധോനിയുടെ മാതൃകയിൽ ജഡേജ പെട്ടെന്ന് പന്ത് സ്റ്റമ്പിലേക്ക് കയറ്റി. ഒറൂർക്ക് ക്രീസിലെത്തിയിരിക്കാമെന്ന് തുടക്കത്തിൽ എല്ലാവർക്കും തോന്നിയെങ്കിലും ജഡേജയുടെ നോ ലുക്ക് സ്റ്റൈൽ റൺ ഔട്ട് ആ പ്രതീക്ഷ തെറ്റിച്ചു.

പണ്ട് ധോണി ഇത്തരത്തിൽ ഒരു നോ ലൂക്ക് സ്റ്റൈൽ റണൗട്ട് ഒരു ഏകദിനത്തിൽ നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ അതെ സ്റ്റൈലിൽ പ്രിയ ശിഷ്യൻ ജഡേജയും റണ്ണൗട്ട് പൂർത്തിയാക്കിയിരുന്നു. ടെസ്റ്റിൽ ഇതുവരെ വിക്കറ്റുകൾ വീഴ്ത്താൻ പാടുപെട്ടിരുന്ന ജഡേജയാണ് ഇന്ന് കിവീസിനെ രാവിലെ തകർത്തെറിഞ്ഞത്.

അതേസമയം ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 359 റണ്‍സ് വിജയലക്ഷ്യം. 198-5 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡ് 255 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യക്കായി ജഡേജയുടെ മൂന്ന് വിക്കറ്റ് പ്രകടനം കൂടാതെ വാഷിംഗ്‌ടൺ സുന്ദർ നാലും അശ്വിൻ രണ്ട് വിക്കറ്റും നേടി തിളങ്ങി.

View this post on Instagram

A post shared by SouthLive (@southlive.in)

https://x.com/mufaddal_vohra/status/1850042424296358323

Latest Stories

ലിവർപൂൾ സെറ്റ് ആയില്ല; ഫെഡറിക്കോ കിയേസ സീരി എയിലേക്ക് തിരിച്ചു പോകുന്നു

"ഞങ്ങൾ യമാലിനെ സൂക്ഷിച്ചിരുന്നു, അത്രയും പ്രധാനപ്പെട്ട താരമായി മാറി ലാമിന്: ഹാൻസി ഫ്ലിക്ക്

ലോറൻസ് ബിഷ്‌ണോയിയെ സ്ഥാനാർഥിയാക്കി ഉത്തര്‍ ഭാരതീയ വികാസ് സേന; നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക വാങ്ങി

പൂനെ ടെസ്റ്റ്: 12 വര്‍ഷത്തിന് ശേഷം അത് സംഭവിച്ചു, തലകുനിച്ച് ടീം ഇന്ത്യ

'പുസ്തകത്തിലെ പരാമർശം വ്യക്തിപരം, യോജിപ്പ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയത്തിൽ'; പി ജയരാജൻ്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

ഹോർഹെ പേരേര ഡയസിന് ബ്ലാസ്റ്റേഴ്സിനോട് എന്താണിത്ര കലിപ്പ്? പകക്ക് പിന്നിൽ പ്രമുഖ മലയാളം കമന്റേറ്ററോ?

പൊട്ടിക്കരഞ്ഞാലും ഗുണങ്ങൾ ഏറെ; അറിഞ്ഞിരിക്കാം...

ഒപ്പമുണ്ട് പാർട്ടി; പിപി ദിവ്യക്കെതിരെ ഉടൻ നടപടിയില്ല, നിയമപരമായ കാര്യങ്ങള്‍ നടക്കട്ടെയെന്ന് സിപിഎം സെക്രട്ടേറിയറ്റ്

'നൃത്തം ചെയ്യുന്നതിനിടെ തെന്നി വീണു, പതറാതെ നൃത്തം തുടർന്ന് വിദ്യ ബാലൻ'; വീഡിയോ വൈറൽ

'വീട്ടിൽ നിന്ന് പുറത്താക്കി, എല്ലാം അവസാനിപ്പിക്കുന്നു'; കരഞ്ഞ് മുടി മുറിച്ച് വിവാദ യൂട്യൂബർ 'തൊപ്പി'