അപ്പോൾ ആ കാര്യത്തിനൊരു തീരുമാനമായി, സൂപ്പർ താരം മൂന്നാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് പുറത്ത്; ആരാധകർ നിരാശയിൽ

ന്യൂസിലൻഡിനെതിരായ അവസാന ടെസ്റ്റിന് തയ്യാറെടുക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ടീം. പരമ്പരയിലെ അവസാന ടെസ്റ്റ് നാളെ ആരംഭിക്കാൻ ഇരിക്കെ, ഇന്ത്യ മികച്ച ഒരുക്കങ്ങളാണ് നടത്തുന്നത്. സമ്പൂർണ തോൽവി ഒഴിവാക്കാനാണ് ടീം ശ്രമിക്കുന്നത്, ഇന്ത്യൻ എക്‌സ്‌പ്രസിലെ റിപ്പോർട്ടുകൾ പ്രകാരം ഗൗതം ഗംഭീറിൻ്റെ നേതൃത്വത്തിലുള്ള മാനേജ്‌മെൻ്റ് വിവിധ സ്പിന്നർമാരെ ഉൾപ്പെടുത്തി 35 നെറ്റ് ബൗളർമാരെ മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് ആവശ്യപ്പെട്ടു.

അതിനിടയിൽ ഇപ്പോൾ പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം നാളെ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിൽ സൂപ്പർ താരം ജസ്പ്രീത് ബുംറ കളിക്കില്ല. ഓസ്‌ട്രേലിയൻ പരമ്പരക്ക് മുമ്പ് താരത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ബുംറക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിൽ സിറാജ് ആയിരിക്കും ഇന്ത്യൻ പേസ് ആക്രമണത്തെ നയിക്കുക .

ആദ്യ സമ്പൂർണ്ണ പരിശീലന സെഷനിൽ കൂടുതൽ നെറ്റ് ബൗളർമാരെ അനുവദിക്കാൻ ടീം മാനേജ്‌മെൻ്റ് മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് (എംസിഎ) ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. പൂനെ ടെസ്റ്റിൽ മിച്ചൽ സാൻ്റ്നർ ആതിഥേയരുടെ ബാറ്റിംഗ് നിരയിൽ നാശം വിതച്ചതിന് പിന്നാലെയാണിത്.

മിച്ചൽ സാൻ്റ്‌നറുടെ ഭീഷണി തടയാൻ ഉള്ള കാടിന് പരിശീലനത്തിന്റെ ഭാഗമായിട്ടാണ് ഈ നടപടി. ഇടങ്കയ്യൻ സ്പിന്നർ മത്സരത്തിൻ്റെ രണ്ട് ഇന്നിംഗ്സുകളിലും അഞ്ച് വിക്കറ്റ് വീഴ്ത്തി, 157 റൺസിന് 13 വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യയിലെ ഒരു സന്ദർശക ബൗളറുടെ മൂന്നാമത്തെ മികച്ച പ്രകടനമാണ്.

വൈറ്റ്‌വാഷ് ഒഴിവാക്കാൻ ആതിഥേയർ തീവ്രശ്രമത്തിലാണെന്നും അതിനാൽ അവസാന മത്സരത്തിനായി സ്പിൻ പിച്ച് തന്നെ ക്യൂറേറ്റർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

Latest Stories

എന്തൊക്കെയാ ഈ മെഗാ താരലേലത്തിൽ നടക്കുന്നേ; വമ്പൻ നേട്ടങ്ങളുമായി താരങ്ങളും ടീമുകളും

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലായിരുന്നു; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി പിഎസ് ശ്രീധരന്‍ പിള്ള

സഞ്ജു പറഞ്ഞു, ഒരിക്കൽ കൂടി ടീമിൽ ആ താരത്തെ വേണമെന്ന്, ഞങ്ങൾ അത് സാധിച്ചു കൊടുത്തു; രാജസ്ഥാൻ റോയൽസ് വേറെ ലെവൽ

പാണക്കാട് തങ്ങള്‍ക്കെതിരെ നടത്തിയത് രാഷ്ട്രീയ വിമര്‍ശനമെന്ന് മുഖ്യമന്ത്രി

എല്ലാം വന്ന് കയറി വന്നവൻ്റെ ഐശ്വര്യം, ലേലത്തിൽ കസറി പഞ്ചാബ് ; പോണ്ടിംഗിൻ്റെ ബുദ്ധിയിൽ റാഞ്ചിയത് മിടുക്കന്മാര

"എംബാപ്പയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്, പക്ഷെ അവൻ തിരിച്ച് വരും; പിന്തുണയുമായി റയൽ മാഡ്രിഡ് പരിശീലകൻ

ബ്രേക്ക് കഴിഞ്ഞ് ചെന്നൈ വക ബിരിയാണി, ആരാധകർക്ക് ആവേശം നൽകി നടത്തിയത് തകർപ്പൻ നീക്കങ്ങൾ

ഞങ്ങൾക്ക് കളിക്കാരെ വേണ്ട, ട്രോഫി ലേലത്തിൽ തന്നാൽ മതി; ആർസിബി മാനേജ്‌മന്റ് എന്താണ് കാണിക്കുന്നതെന്ന് ആരാധകർ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍

ആ ഇന്ത്യൻ താരത്തെ ആർക്കും വേണ്ട; ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും ഒഴിവാക്കി; ഐപിഎൽ മെഗാ താരലേലത്തിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ