അവിടെ ഞാൻ എന്റെ അവസാന മത്സരം കളിക്കും, വിരമിക്കൽ തിയതി പ്രഖ്യാപിച്ച് ഡേവിഡ് വാർണർ

വെള്ളിയാഴ്ച ഹൊബാർട്ടിലെ ബെല്ലറിവ് ഓവലിൽ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20 ഐയിൽ ഓസ്‌ട്രേലിയൻ ഓപ്പണിംഗ് ബാറ്റർ ഡേവിഡ് വാർണർ തൻ്റെ വിൻ്റേജ് മികച്ച പ്രകടനം കാഴ്ചവച്ചു. 36 പന്തിൽ 12 ബൗണ്ടറികളും ഒരു സിക്‌സും സഹിതം 70 റൺസാണ് താരം തൻ്റെ ഇന്നിംഗ്‌സിൽ നേടിയത്. അദ്ദേഹത്തിൻ്റെ തകർപ്പൻ ഇന്നിങ്സിന്റെ ബലത്തിൽ, ഓസ്‌ട്രേലിയ അവരുടെ നിശ്ചിത 20 ഓവറിൽ 213/7 എന്ന കൂറ്റൻ സ്‌കോർ നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് നിശ്ചിത 20 ഓവറിൽ 202/8 എന്ന നിലയിൽ പൊരുതി നോക്കിയെങ്കിലും ഓസ്‌ട്രേലിയ 11 റൺസിന് മത്സരം വിജയിച്ചു. ടി20 കരിയറിലെ 25-ാം അർധസെഞ്ചുറി നേടിയ വാർണർ പ്ലെയർ ഓഫ് ദി മാച്ച് ആയി. അവാർഡ് ലഭിച്ചതിന് ശേഷമുള്ള ചടങ്ങിൽ സംസാരിക്കവെ, 2024 ലെ ടി20 ലോകകപ്പിന് ശേഷം താൻ വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നു.

“വിജയം നേടിയതിൽ സന്തോഷമുണ്ട്. ബാറ്റ് ചെയ്യാൻ നല്ല വിക്കറ്റായിരുന്നു ഇത്‌. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. സന്തോഷവും ഉന്മേഷവും അനുഭവിക്കുക, എനിക്ക് ആവേശം തോന്നുന്നു. എനിക്ക് ടി20 ലോകകപ്പ് കളിക്കാനും അവിടെ കരിയർ പൂർത്തിയാക്കാനും ആഗ്രഹമുണ്ട്. അടുത്ത 6 മാസത്തേക്ക് ഞങ്ങൾക്ക് ഒരു നീണ്ട യാത്രയുണ്ട്. ” മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങിൽ വാർണർ പറഞ്ഞു.

ടി20 ലോകകപ്പ് 2024 ജൂൺ 01 മുതൽ വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും നടക്കും എന്നത് ശ്രദ്ധേയമാണ്. 2021 ടി20 ലോകകപ്പിൽ ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് 289 റൺസുമായി ടൂർണമെൻ്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായി വാർണർ പ്ലെയർ ഓഫ് ദ ടൂർണമെൻ്റ് നേടിയിരുന്നു. ഓസ്‌ട്രേലിയയെ മറ്റൊരു ഐസിസി ട്രോഫി നേടാൻ സഹായിക്കുന്നതിലൂടെ തൻ്റെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കാൻ വാർണർ പ്രതീക്ഷിക്കുന്നു.

Latest Stories

സിനിമ സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു

ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസെടുത്ത് അന്വേഷണം നടത്താനുള്ള ഉത്തരവിനെതിരായ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോണ്‍ഗ്രസ് വാക്കുകള്‍ വളച്ചൊടിച്ചു; അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് അമിത്ഷാ

ഒന്നര ലക്ഷത്തോളം പേര്‍ക്ക് വിദേശ സ്ഥിരതാമാസ- പഠന അവസരങ്ങള്‍ ഒരുക്കി 15ാം വര്‍ഷത്തിലേക്ക് ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്‍

ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം; പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ.അശ്വിനെ കുറിച്ചുള്ള രസകരമായ 10 വസ്തു‌തകൾ

'ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കി?' സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ