Ipl

ധോണിയുടെ വിരമിക്കലും കുൽദീപും തമ്മിൽ ഒരു ബന്ധമുണ്ട്, കൊൽക്കത്ത നശിപ്പിച്ച കരിയർ ഡൽഹി രക്ഷിച്ചു

ധോണിയുടെ വിരമിക്കലും കുൽദീപും തമ്മിൽ എന്താണ് ബന്ധം.  2019 ലോകകപ്പ് വരെ ഇന്ത്യൻ ടീമിന്റെ തുറുപ്പ് ചീട്ടായിരുന്ന കുൽദീപിന് ധോണിയുറെ വിരമിക്കലോടെ കണ്ടകശനി തുടങ്ങി എന്ന് പറയാം. സ്റ്റമ്പിന് പിന്നിൽ ധോണിയുടെ ഗെയിം റീഡിങ് ആയിരുന്നു കുൽ-ചാ സഖ്യത്തിന്റെ പ്രധാന ആയുധം. ധോണി പോയതോടെ പിന്നെ ക്രിക്കറ്റ് ലോകം ഇരുവരുടെയും സഖ്യത്തെ കണ്ടിട്ടില്ല.  ചഹൽ ഇന്ത്യൻ ടീമിൽ തുടർന്നപ്പോൾ കുൽദീപ് പുറത്തായി.

കഴിവ് ഉള്ള ഒരു താരത്തെ അദ്ദേഹത്തിന്റെ കരിയറിന്റെ നല്ല ഒരു ഭാഗത്ത് ആണ് കൊൽക്കത്ത ടീമിൽ എടുക്കുന്നത്. വരുൺ ചക്രവർത്തിയും സുനിൽ നരേനും ഉള്ള ടീമിൽ കുൽദീപിന് ബഞ്ചിൽ ആയിരുന്നു സ്ഥാനം. ഇതിനിടയിൽ ടീം ഒരിക്കലും താരത്തിന് അവസരം നൽകിയിരുന്നില്ല. ബാബർ അസമിന്റെ 2019 ലോകകപ്പിലെ നിർണായക വിക്കറ്റ് എടുത്ത താരം മാനസികമായി തളർന്നു.

ഇന്ത്യൻ ടീമിൽ ഇനി മടങ്ങിവരാൻ സാധിക്കില്ല എന്ന തോന്നലിൽ മനസ് മടുത്തിരുന്ന കുൽദീപിനെ സഹായിച്ചത് രാഹുൽ ദ്രാവിഡും പുതിയ പരിശീലക സഖ്യവുമാണ്. തളർന്നിരുന്ന കുൽദീപിന്റെ മനസിൽ വിട്ടുപോകാതെ സ്പാര്ക് ഉണ്ടെന്ന് മനസിലാക്കിയ ദ്രാവിഡും കൂട്ടരും താരത്തെ പിന്തുണച്ചു. ഇടക്ക് അവസരം നൽകി. ഒരു ലോങ്ങ് സീസൺ അത്യാവശ്യം ആയിരുന്ന കുൽദീപിനെ ഡൽഹി ടീമിലെടുത്തു. അതോടെ പഴയ പോലെ ട്രാക്കിൽ ഏതാണ് താരത്തിനായി.

നിലവിൽ ടോപ് വിക്കറ്റ് ടേക്കർ സ്ഥാനത്ത് ഈ സീസണിൽ രണ്ടാമതാണ് താരം. ഈ മികവ് തുടർന്നാൽ കുല-ഝാ സഖ്യം വീണ്ടും ഇന്ത്യൻ ജേഴ്സിയിൽ ഒന്നിക്കും.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി