അജിത് അഗാര്‍ക്കാറും റിഷഭ് പന്തും തമ്മില്‍ ഒരു സാമ്യം ഉണ്ട്, ആരും ശ്രദ്ധിക്കാത്ത ഒന്ന്!

പ്രിന്‍സ് റഷീദ്

അജിത് അഗാര്‍ക്കാറും ഋഷഭ് പന്തും തമ്മില്‍ ഏതെങ്കിലും കാര്യത്തില്‍ സാമ്യം ഉണ്ടോ. പ്രഥമ ദൃഷ്ടിയില്‍ യാതൊരു സാമ്യങ്ങളും ഇല്ല. എന്നാല്‍ ഒരു സാമ്യം ഉണ്ട് താനും. അതു മറ്റൊന്നും അല്ല രണ്ടു പേര്‍ക്കും സെലക്ടര്‍മാരില്‍ നിന്നും കിട്ടിയ പ്രത്യേക പരിഗണന ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ മറ്റൊരാള്‍ക്കും കിട്ടിയിട്ടില്ല എന്നത് മാത്രം ആണ്.

കരിയറിന്റെ തുടക്കത്തിലേ ചില മികച്ച പ്രകടനങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ പിന്നീടങ്ങോട്ട് ദയനീയം ആയിരുന്നു അജിത് അഗാര്‍കാരുടെ ബൌളിംഗ്. അഗാര്‍ക്കാര്‍ ഓരോ തവണ പരാജയപ്പെടുമ്പോഴും സെലക്ടര്‍മാര്‍ പറഞ്ഞു കൊണ്ടിരുന്ന ഒരു സ്ഥിരം ഡയലോഗ് ഉണ്ട്.

അജിത് അഗാര്‍ക്കാര്‍ക്ക് പ്രതിഭയുണ്ട് അയാള്‍ ഭാവിയുടെ താരം ആണെന്ന്. അങ്ങനെ പറഞ്ഞു പറഞ്ഞു അഗാര്‍ക്കാര്‍ക്ക് മുപ്പതുകള്‍ പിന്നിട്ടപ്പോഴും അവര്‍ പറഞ്ഞു കൊണ്ടിരുന്നു അയാള്‍ക്ക് പ്രതിഭയുണ്ട് എന്ന്.

ഏതോ ഒരു ക്രിക്കറ്റ് മത്സരത്തിന് ഇടയ്ക്കു ഒരു കമ്മന്റെറ്റര്‍ പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു. 32 വയസ്സായ ഇയാളുടെ പ്രതിഭ ഇനി എന്നാണ് വെളിയില്‍ വരുന്നത് എന്ന്. ഇന്നു അതെ മനുഷ്യന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണ സാരഥി ആയിരിക്കുന്നു. അതില്‍ നിന്നും തന്നെ നമുക്ക് ഊഹിക്കാം ഈ വ്യക്തിയുടെ സ്വാധീനം എത്ര വലുതായിരുന്നു എന്നു.

ഇതു പോലൊരു പ്രതിഭയാണ് ഋഷഭ് പന്തും. നാളെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണചക്രം തിരിക്കേണ്ട അതുല്യ പ്രതിഭ.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം