അടിക്കൊരു മയവുമില്ലല്ലോ; തകർത്താടി ഇന്ത്യൻ ടീം; ബംഗ്ലാദേശിന് വിജയലക്ഷ്യം 222

അരുൺ ജെയ്‌റ്റിലി സ്റ്റേഡിയത്തിൽ ഇന്ത്യൻ യുവ താരങ്ങളുടെ വക വെടിക്കെട്ട് അടി. ആകാശത്ത് നിന്ന് കണ്ണെടുക്കാൻ സാധികാത്ത തലത്തിലായിരുന്നു കാണികൾ മത്സരം കണ്ടത്. ബംഗ്ലാദേശിനെതിരെ ഇപ്പോൾ നടക്കുന്ന രണ്ടാം ടി-20 മത്സരത്തിൽ ടോപ് ഓർഡർ ബാറ്റ്‌സ്‍മാൻമാർ നിറം മങ്ങി മടങ്ങിയപ്പോൾ ടീമിനെ രക്ഷിച്ച താരങ്ങളാണ് നിതീഷ് കുമാർ റെഡ്‌ഡിയും, റിങ്കു സിങ്ങും. ആദ്യ മൂന്നു വിക്കറ്റുകൾ നഷ്ടമായപ്പോൾ സ്ഥിരതയാർന്ന ഇന്നിങ്‌സ് കളിക്കാതെ കൂറ്റൻ സ്കോർ ഉയർത്താൻ വേണ്ടി അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനമാണ് താരങ്ങൾ നടത്തിയത്.

നിതീഷ് കുമാർ 34 പന്തിൽ 7 സിക്സറുകളും 4 ഫോറം അടക്കം 74 റൺസ് ആണ് നേടിയത്. കൂടാതെ റിങ്കു സിങ് 29 പന്തുകളിൽ നിന്ന് 5 ഫോറുകളും 3 സിക്സറുകളുമടക്കം 53 റൺസും നേടി. ടീമിൽ മികച്ച ബാറ്റിംഗ് പ്രകടനം എടുത്ത താരങ്ങളാണ് ഹാർദിക്‌ പാണ്ട്യ 19 പന്തിൽ 32 റൺസ്, റിയാൻ പരാഗ് 6 പന്തിൽ 15 റൺസ്, അർശ്ദീപ് സിങ് രണ്ട് ബോളിൽ 6 റൺസ് എന്നിവർ.

7 പന്തിൽ രണ്ട് ഫോറുകൾ അടക്കം 10 റൺസ് നേടി നിരാശയോടെ സഞ്ജു മടങ്ങിയത്. മറ്റൊരു ഓപണിംഗ്സ് ബാറ്റ്സ്മാനായ അഭിഷേക് ശർമയ്ക്കും തിളങ്ങാൻ സാധിച്ചില്ല. അദ്ദേഹം 11 പന്തിൽ 15 റൺസ് നേടിയാണ് മടങ്ങിയത്. ആദ്യ ടി-20 പോലെ ഗംഭീരമായി തുടങ്ങാൻ ഇന്ത്യൻ ഓപ്പണർമാർക്ക് സാധിച്ചില്ല. ക്യാപ്റ്റൻ സൂര്യ കുമാർ യാദവിനും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. 10 പന്തിൽ 8 റൺസ് ആണ് അദ്ദേഹം നേടിയത്.