താലിബാന് ക്രിക്കറ്റ് എന്താണെന്ന് പോലും അറിയാന്‍ വഴിയില്ല, അഫ്ഗാന്‍ ക്രിക്കറ്റ് കളിക്കണം എന്ന് അവര്‍ക്ക് യാതൊരു നിര്‍ബന്ധവും ഇല്ല!

മുഹമ്മദ് തന്‍സീ

യുദ്ധഭൂമിയില്‍ നിന്നൊരു ക്രിക്കറ്റ് ടീം ഉദയം കൊള്ളുക, അതേ ടീം വേള്‍ഡ് കപ്പില്‍ മത്സരിക്കുക, അവരിലൊരു സ്പിന്‍ ബൗളര്‍ ലോകത്തെ സകലമാന ബാറ്റ്‌സ്മാന്മാരുടെയും പേടിസ്വപ്നമായി മാറുക. അതേ ഇത്രയും പറഞ്ഞപ്പോ നിങ്ങള്‍ ചിന്തിച്ച അതേ അഫ്ഗാന്‍ ക്രിക്കറ്റിനെക്കുറിച്ച് തന്നെയാണ് പറഞ്ഞത്. കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാന്റെ കിരാത നടപടിയില്‍ പ്രതിഷേധിച്ച് അഫ്ഗാനുമായുള്ള ക്രിക്കറ്റ് പരമ്പര ബഹിഷ്‌കരിച്ചു.

പ്രത്യക്ഷത്തില്‍ നല്ലൊരു തീരുമാനം എന്ന് നമുക്ക് തോന്നും. പക്ഷേ അത് പരോക്ഷമായി ബാധിക്കുന്നത് താലിബാനെ അല്ല. അഫ്ഗാനിലെ പാവപ്പെട്ട ജനങ്ങളെ ആണ്. ക്രിക്കറ്റിനെ ജീവ ശ്വാസം പോലെ നെഞ്ചേറ്റിയ അനേക ലക്ഷം സാധാരണ ജനങ്ങളെയാണ്. കാരണം കുറച്ച് കൂടി വ്യക്തമായി പറഞ്ഞ് തരാം.

അഫ്ഗാന്‍ ക്രിക്കറ്റ് കളിക്കണം എന്ന് താലിബാന് യാതൊരു നിര്‍ബന്ധവും ഇല്ല. അവര്‍ക്ക് ക്രിക്കറ്റ് എന്താണെന്ന് പോലും ഒരു പക്ഷേ അറിയാന്‍ വഴിയില്ല. അതുകൊണ്ടല്ലേ 2021 ടി20 വേള്‍ഡ് കപ്പില്‍ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതിസന്ധിയില്‍ ആയത്. സ്പോണ്‍സര്‍ ഇല്ലാതെ വിഷമിച്ച അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന് അവസാന നിമിഷം മാത്രമാണ് സ്‌പോണ്‍സറെ ലഭിച്ചത്.

അന്ന് കണ്ണീരണിഞ്ഞു നിന്ന ക്യാപ്റ്റന്‍ നബിയുടെ മുഖം മനസില്‍ നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ല. റാഷിദ് ഖാന്‍ അടക്കമാണ് അന്ന് താലിബാനെതിരെ പരസ്യമായി എതിര്‍പ്പ് അറിയിച്ചതും. ഇതാ ഇപ്പോള്‍ അഫ്ഗാന്‍ താരങ്ങള്‍ പരസ്യമായി രംഗത്ത് വന്നിരിക്കുന്നു.

ക്രിക്കറ്റ് ആണ് ഞങ്ങളുടെ സന്തോഷം. അത് ഇല്ലാതെ ആക്കരുത്. ചെയ്യാത്ത തെറ്റിന് കടലിനും ചെകുത്താനും നടുക്ക് നില്‍ക്കേണ്ടി വരുന്ന അഫ്ഗാന്‍ ജനങ്ങളെ വെറുതെ വിട്ടേക്കാം. യുദ്ധസമാനമായ അന്തരീക്ഷത്തില്‍ പോലും അവര്‍ ക്രിക്കറ്റ് ആസ്വദിക്കട്ടെ. പ്രിയപ്പെട്ട അഫ്ഗാന്‍ ജനതയേ.., നിങ്ങള്‍ക്ക് ഒപ്പം ആണ് എന്നും.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍