അവൻ ഓസ്‌ട്രേലിയയിൽ വമ്പൻ പരാജയം ആയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല, അത് എനിക്ക് ഉറപ്പാണ്; ഇന്ത്യൻ ടീമിലെ സഹതാരത്തെക്കുറിച്ച് രവിചന്ദ്രൻ അശ്വിൻ

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് യശസ്വി ജയ്‌സ്വാൾ നടത്തിയത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ 700-ലധികം റൺസ് നേടിയ അദ്ദേഹം പ്ലെയർ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് ഇരട്ട സെഞ്ച്വറി നേടിയ അദ്ദേഹം ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററായിരുന്നു. എന്നിരുന്നാലും, പല വിദഗ്ധരുടെ അഭിപ്രായത്തിൽ, അദ്ദേഹത്തിൻ്റെ യഥാർത്ഥ പരീക്ഷണം ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലുമായിരിക്കും. ഈ വർഷാവസാനം ഓസ്‌ട്രേലിയയിൽ അഞ്ച് ടെസ്റ്റ് മത്സരങ്ങൾ സബ് കണ്ടൻ്റ് ടീം കളിക്കും.

ദക്ഷിണാഫ്രിക്കയിൽ കളിച്ച രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ഒന്നും ചെയ്യാൻ സാധിക്കാതെയാണ് ജയ്‌സ്വാൾ മടങ്ങിയത് എന്ന വസ്തുത കണക്കി എടുത്താണ് പലരും ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞത് . എന്നിരുന്നാലും, ഓസ്‌ട്രേലിയയിലും മറ്റേതൊരു രാജ്യത്തും വിജയിക്കാനുള്ള എല്ലാ ഉപകരണങ്ങളും ജയ്‌സ്വാളിൻ്റെ പക്കലുണ്ടെന്ന് സഹതാരം ആർ അശ്വിൻ പറഞ്ഞു.

“ഒരു ബാറ്റർ ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും മികച്ച പ്രകടനം കാഴ്ചവെച്ചാൽ മാത്രമേ മികച്ചതായി വാഴ്ത്തപ്പെടൂ എന്ന് ആളുകൾ പറയുമ്പോൾ എനിക്ക് അത് പരിഹാസ്യമായി തോന്നുന്നു. ഈ യുക്തി എനിക്ക് മനസ്സിലാകുന്നില്ല. ഹോം സാഹചര്യങ്ങളിൽ ഒരു കളിക്കാരൻ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിൽ, അവൻ ക്ലാസ് ബാറ്ററാണ്.

‘യശസ്വി ഓസ്‌ട്രേലിയയ്‌ക്കെതിരെ വെല്ലുവിളികൾ നേരിടും, അയാളും പരാജയപ്പെടും. പരാജയങ്ങൾക്ക് ശേഷം അവൻ എങ്ങനെ സ്വയം എടുക്കുന്നു എന്നതാണ് പ്രധാന കാര്യം. പരാജയങ്ങൾ നിങ്ങളെ പഠിക്കാൻ പ്രേരിപ്പിക്കുന്നു, തൻ്റെ കരിയറിൽ മുന്നോട്ട് പോകുമ്പോൾ ജയ്‌സ്വാൾ കൂടുതൽ മികച്ചത് ആകും. പരാജയങ്ങൾ ഒരു പാഠമായി എടുത്ത് തൻ്റെ കളി മെച്ചപ്പെടുത്തിയാൽ, അവൻ ഇപ്പോൾ ഉള്ള മികവിന്റെ ഇരട്ടിയിലെത്തും . ഓസ്‌ട്രേലിയയിൽ വിജയിക്കാനുള്ള എല്ലാ ഉപകരണങ്ങളും അദ്ദേഹത്തിൻ്റെ പക്കലുണ്ട്, ”അദ്ദേഹം പറഞ്ഞു.

ജയ്‌സ്വാളും അശ്വിനും നിലവിൽ ഐപിഎൽ 2024 ലെ രാജസ്ഥാൻ റോയൽസ് ടീമിൻ്റെ ഭാഗമാണ്. ജയ്‌സ്‌വാൾ തൻ്റെ ഐപിഎൽ ടീമിനായി മികച്ച പ്രകടനം നടത്തി അവരുടെ മികച്ച ബാറ്ററായി തുടരുന്നു. മറുവശത്ത് അശ്വിൻ ഫ്രാഞ്ചൈസിക്കായി നിർണായക വിക്കറ്റുകളും റൺസും നേടി തിളങ്ങുന്നു.

Latest Stories

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ

അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ

മുത്തൂറ്റിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം