ഇന്ന് അവനെ മാർക്ക് ചെയ്യാൻ പറ്റിയ ഒരുത്തനും ലോകത്തിൽ ഇല്ല, അദ്ദേഹം മറ്റാരേക്കാളും മൈലുകൾക്ക് മുന്നിലാണ്; ഇന്ത്യൻ താരത്തെക്കുറിച്ച് ബ്രെറ്റ് ലീ

നിലവിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്, രണ്ട് മത്സരങ്ങൾ ശേഷിക്കെ പരമ്പര 1-1 നിലയിലാണ്. മൂന്ന് ടെസ്റ്റുകളിൽ നിന്ന് 21 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇരുവശത്തുനിന്നും നോക്കിയാൽ ഏറ്റവും മികച്ച ബൗളർ. മറുവശത്ത്, ബാറ്റർമാർ ടീമിനെ നിരാശപ്പെടുത്തി കെ എൽ രാഹുലിനെ ഒഴികെ മറ്റ് വമ്പൻ താരങ്ങൾ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർമാരെ നേരിടാൻ പാടുപെടുകയാണ്.

ഗാബയിൽ നടന്ന മൂന്നാം ടെസ്റ്റിൽ 9 വിക്കറ്റ് വീഴ്ത്തിയ ബുംറ, കളി സമനിലയിലാക്കുന്നതിൽ ടീമിനെ സഹായിക്കുന്നതിൽ ബാറ്റുകൊണ്ടും പ്രധാന പങ്കുവഹിച്ചു. പെർത്തിൽ ഇന്ത്യ വിജയിച്ച പരമ്പര ഓപ്പണറിൽ 8 വിക്കറ്റ് വീഴ്ത്തിയതിന് പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഡേ-നൈറ്റ് ടെസ്റ്റിൽ, സ്പീഡ്സ്റ്റർ വീണ്ടും തൻ്റെ ടീമിലെ ഏറ്റവും മികച്ച ബൗളറായി, 4 വിക്കറ്റുകൾ നേടി, പക്ഷേ ഓസീസ് സന്ദർശകരെ പരാജയപ്പെടുത്തി.

മുൻ ഓസ്‌ട്രേലിയൻ താരം ബ്രെറ്റ് ലീ ബുംറയെ ലോകോത്തര പേസർ എന്ന് വിളിക്കുകയും മുഹമ്മദ് ഷമിയുടെ അഭാവം നികത്തുന്ന മുഹമ്മദ് സിറാജിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ജസ്പ്രീത് ബുംറ ഒരു ലോകോത്തര ബൗളറാണ്. ഇന്ത്യൻ ടീമിന് മുഹമ്മദ് ഷമി ഇല്ലാത്തത് നിർഭാഗ്യകരമാണ്. വിമർശനങ്ങൾക്കിടയിലും മുഹമ്മദ് സിറാജ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

“ലോകത്തിലെ ഏറ്റവും മികച്ച ആക്രമണങ്ങളിലൊന്നാണ് ഇന്ത്യയുടേത്, എന്നാൽ ബുംറ മുഴുവൻ ഭാരവും വഹിക്കുന്നത് പോലെ തോന്നിയേക്കാം. അവൻ അത്രത്തോളം മികച്ചത് ആയത് കൊണ്ടാണ്. അവൻ മറ്റേതൊരു ബൗളറെക്കാളും മൈലുകൾ മുന്നിലാണ്, മറ്റ് ബൗളർമാരോട് യാതൊരു അനാദരവും ഇല്ല, പക്ഷേ അവനാണ് ഏറ്റവും മികച്ചത്,” അദ്ദേഹം കൂട്ടിച്ചേർത്തു.