അറ്റാക്കിംഗ് ക്യാപ്റ്റന്‍സിയ്‌ക്കൊപ്പം ബാറ്റിംഗിലും ഒരു ടൂര്‍ണമെന്റില്‍ ഉടനീളം ഇതേപോലെ ആഗ്രഷന്‍ കാണിച്ച ഒരു ക്യാപ്റ്റന്‍ വേറെ ഇല്ല!

ബ്രണ്ടന്‍ മക്കല്ലം, ഇങ്ങേരുടെ അറ്റാക്കിങ് ക്യാപ്റ്റന്‍സിയേ പറ്റി പറയുമ്പോ ആദ്യം മനസ്സില്‍ വരുന്നത്ത് 2015 ലോക കപ്പ് ആണ്.. അറ്റാക്കിംഗ് ക്യാപ്റ്റന്‍സിയ്‌ക്കൊപ്പം ബാറ്റിംഗിലും ഒരു ടൂര്‍ണമെന്റില്‍ ഉടനീളം ഇതേപോലെ ആഗ്രഷന്‍ കാണിച്ച ഒരു ക്യാപ്റ്റന്‍ വേറെ ഇല്ലന്ന് തന്നേ പറയാം. സൗത്തിയുടെ 7 വിക്കറ്റ് നേട്ടത്തില്‍ മുങ്ങിപോയ, ഇംഗ്ലണ്ടിനെതിരെയുള്ള ആ വെടിക്കെട്ട്.

124 റണ്‍സ് നേടിയത് വെറും പതിമൂന്ന് ഓവറില്‍.. 18 പന്തില്‍ 50 നേടിയ കളിയില്‍ മൊത്തം 25 പന്തില്‍ നിന്ന് 77 റണ്‍സ്. ഗ്രൂപ്പ് സ്റ്റേജില്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബാറ്റിംഗ് ടീമായ ഓസ്‌ട്രേലിയയേ 150ല്‍ എറിഞ്ഞൊതുക്കിയിട്ട് ചേസിങ്ങില്‍ നേടിയ 22 പന്തിലെ 50. (മക്കല്ലം ഔട്ട് ആയ ശേഷം വിക്കറ്റുകളുടെ ഘോഷയാത്ര ആയിരുന്നെങ്കിലും ഒരു വിക്കറ്റിനു കിവീസ് ജയിച്ചു.)

സെമിയില്‍ 43 ഓവറില്‍ 300ഓളം റണ്‍സ് ചേസ് ചെയേണ്ടി വരുമ്പോള്‍, ഏറ്റവും പ്രഷര്‍ സിറ്റുവേഷനില്‍ നില്കുമ്പോ, അതും സൗത്ത് ആഫ്രിക്കയുടെ ലോകോത്തരബോളര്‍മാര്‍ക്ക് എതിരെ 26 പന്തില്‍ നേടിയ ആ 59 റണ്‍സ്. ടൂര്‍ണമെന്റില്‍ കിവീസിന്റെ ടോപ് സ്‌കോറര്‍ ആയത് ഗപ്റ്റില്‍ ആയിരുന്നെങ്കിലും ടീമിന്റെ വിജയങ്ങളില്‍ ഏറ്റവും അധികം ഇമ്പാക്ട് ഉണ്ടാക്കിയ ബാറ്റര്‍ അത് മക്കല്ലം ആയിരുന്നു.

മക്കല്ലം നല്‍കുന്ന വെടിക്കെട്ട് തുടക്കം ആയിരുന്നു ബാറ്റിംഗില്‍ അവരുടെ കാതല്‍. പേടിക്കാതെ ബാറ്റ് ചെയ്യടാ മക്കളെ എന്ന് മുന്നില്‍ നിന്ന് കാണിച്ചു കൊടുത്തു ടീമിന് മുഴുവന്‍ ആത്മവിശ്വാസം ഉണ്ടാക്കി കൊടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.. നേടിയ നാല് ഫിഫ്റ്റിയില്‍ മൂന്നെണ്ണവും നേടിയത് 23 പന്തില്‍ താഴെ. ടൂര്‍ണമെന്റിലെ സ്‌ട്രൈക്ക് റേറ്റ് 190നു മുകളില്‍. ലങ്കയ്ക്കെതിരെയും വെടിക്കെട്ട് ഫിഫ്റ്റി നേടിയിരുന്നെങ്കിലും (49ബോളില്‍ 65) ബാക്കി മൂന്നെണ്ണത്തിനോട് താരതമ്യം ചെയ്താല്‍ അത് ഇഴച്ചില്‍ ആയി തോന്നും.

ആ ലോക കപ്പില്‍ മക്കല്ലത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 100നു താഴെ പോയത് ഒരേയൊരു കളിയില്‍.. നിര്‍ഭാഗ്യവശാല്‍ അത് ഫൈനല്‍ ആയി അവിടെ പൂജ്യനായി ആദ്യ ഓവറില്‍തന്നേ മടങ്ങിയപ്പോകുമ്പോ അവിടെ എന്താണ് നടക്കാന്‍ പോകുന്നതെന്ന് ക്രിക്കറ്റ് ലോകത്തിനു മുഴുവന്‍ വ്യക്തമായി.. ക്യാപ്റ്റന്‍ ആയി അദ്ദേഹം ആ വേള്‍ഡ് കപ്പ് അര്‍ഹിച്ചിരുന്നു എന്ന് ഇന്നും തോന്നാറുണ്ട്..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍‌

Latest Stories

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം