ആ രണ്ട് താരങ്ങൾക്കും ഇനി വിശ്രമം ഇല്ല , റെസ്റ്റിന് അവകാശമുള്ളത് അവന് മാത്രം: ഗൗതം ഗംഭീർ

ഇന്ത്യൻ താരങ്ങൾ ഇടയ്ക്കിടെ എടുക്കുന്ന ഇടവേളകളെ കുറിച്ചുള്ള അഭിപ്രായവുമായി ടീം ഇന്ത്യയുടെ പുതിയ ഹെഡ് കോച്ച് ഗൗതം ഗംഭീർ. സ്റ്റാർ ബാറ്റർമാർ അനാവശ്യമായി വിശ്രമം എടുക്കണതിനെക്കുറിച്ചാണ് ഗംഭീർ അഭിപ്രായം പറഞ്ഞത്. വിരാട് കോഹ്‌ലി ഈ കാലഘട്ടത്തിൽ ടി 20 ഫോർമാറ്റിൽ നിന്നും ഉൾപ്പടെ ധാരാളം പരമ്പരകൾ നഷ്ടപെടുത്തിയിട്ടുണ്ട്. ജോലിഭാരം നിയന്ത്രിക്കാൻ രോഹിത്തും ഇടക്ക് വിശ്രമം എടുത്തിട്ടുണ്ട്. ശ്രീലങ്കൻ പര്യടനത്തിന് മുമ്പുള്ള തൻ്റെ ആദ്യ പത്രസമ്മേളനത്തിൽ, വിരാട്, രോഹിത്, ജസ്പ്രീത് ബുംറ എടുത്ത ഇടവേളകളെക്കുറിച്ച് ഗംഭീറിനോട് ചോദിച്ചപ്പോൾ, സ്പീഡ്സ്റ്ററിന് അനുകൂലമായ പ്രതികരണം മാത്രമാണ് അദ്ദേഹം നൽകിയത്.

“ജസ്പ്രീത് ബുംറ ഒരു അപൂർവ ബൗളറാണ്, അവൻ ഇടവേളകൾക്ക് അർഹനാണ്. അവൻ ടീമിന് കൊണ്ടുവരുന്ന ഫലങ്ങൾ പരിഗണിച്ച് ഞങ്ങൾ അവൻ്റെ ഗെയിം സമയം നിയന്ത്രിക്കേണ്ടതുണ്ട്. അതെ സമയം ബാറ്റർമാർക്ക് ഇത്രയധികം ഇടവേളകൾ ആവശ്യമാണെന്ന് ഞാൻ കരുതുന്നില്ല.

വിരാട്ടും രോഹിതും ടി20യിൽ നിന്ന് വിരമിച്ചു, ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും മാത്രമേ അവർ കളിക്കുകയുള്ളൂ, മിക്ക ഗെയിമുകൾക്കും അവർ ലഭ്യമാകണമെന്ന് എനിക്ക് തോന്നുന്നു. ഫാസ്റ്റ് ബൗളർമാർക്ക് ശരിയായ മാനേജ്മെൻ്റ് ആവശ്യമാണ്. അവരുടെ ജോലിഭാരം ഞങ്ങൾ നിയന്ത്രിക്കും. ”അദ്ദേഹം പറഞ്ഞു.

രണ്ട് ഇതിഹാസ താരങ്ങളും ശ്രീലങ്കയിൽ നടക്കുന്ന മൂന്ന് ഏകദിന പരമ്പരയുടെ ഭാഗമാണ്. ടി20 ലോകകപ്പ് വിജയത്തിന് ശേഷം നടന്ന ടി 20 പരമ്പര സമയത്ത് ആവശ്യത്തിന് വിശ്രമം ഇരുവർക്കും കിട്ടിയിട്ടുണ്ട്. 2025 ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഏകദിന മത്സരങ്ങളുടെ കുറവ് എണ്ണം കാരണം അവർ മത്സരങ്ങൾ നഷ്ടപ്പെടുത്തുന്നതിനെ ഗംഭീർ അനുകൂലിച്ചില്ല.

Latest Stories

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍

സഞ്ജു നിന്റെ കുഴി നീ തന്നെ തോണ്ടിയിരിക്കുന്നു, ഇന്ത്യൻ ടീം ഇനി സ്വപ്നങ്ങളിൽ മാത്രം: ആകാശ് ചോപ്ര