Ipl

റിവ്യൂ എടുക്കാതിരുന്നാൽ പ്രത്യേക അവാർഡ് ഒന്നുമില്ല, തൊട്ടതെല്ലാം പിഴച്ച ദിവസം

ഡെൽഹി ക്യാപിറ്റൽസ് (ഡിസി) ക്യാപ്റ്റൻ ഋഷഭ് പന്തിന് കളത്തിലെ പിഴവുകൾക്ക് കനത്ത വില നൽകേണ്ടിവന്നു, മുംബൈ ഇന്ത്യൻസ് (എംഐ) 2018 ൽ തങ്ങൾക്ക് സംഭവിച്ചതിന് ഡൽഹിയോട് പ്രതികാരം ചെയ്തപ്പോൾ അവർക്ക് കാര്യങ്ങൾ എളുപ്പമാക്കിയത് പന്തിന്റെ രണ്ടു വലിയ അബദ്ധങ്ങളാണ് അദ്ദേഹം ഈ മല്‍സരത്തില്‍ വരുത്തിയത്. ആദ്യത്തേതിനേക്കാള്‍ വലുതായിരുന്നു രണ്ടാമത്തെ പിഴവ്.

മുംബൈ വിജയത്തോടെ, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പ്ലേ ഓഫിൽ എത്തുകയും ചെയ്തു. മോശം സീസണിൽ അവസാന ആറിൽ നാല് മത്സരങ്ങൾ ജയിക്കാനും മുംബൈക്ക് സാധിച്ചു. വലിയ ആത്മവിശ്വാസം ആകും ഈ വിജയം മുംബൈക്ക് അടുത്ത സീസണിൽ നൽകുക എന്നതും ഉറപ്പാണ്.

മുംബൈയ്‌ക്കെതിരേ ഡല്‍ഹിയുടെ അന്തകനായി മാറിയത് വെടിക്കെട്ട് താരം ടിം ഡേവിഡായിരുന്നു. വെറും 11 ബോളില്‍ നാലു വമ്പന്‍ സിക്‌സറു രണ്ടു ഫോറുമടക്കം 34 റണ്‍ഡസ് വാരിക്കൂട്ടിയ ഡേവിഡ് ഡിസിയില്‍ നിന്നും വിജയം തട്ടിയകറ്റുകയാിയിരുന്നു. പക്ഷെ ഗോൾഡൻ ഢാക്കയി പുറത്താകേണ്ട താരം ഇത്രയും റൺസ് നേടിയതിന് നന്ദി പറയേണ്ടത് പന്തിനോടാണ്.

ശര്‍ദ്ദുല്‍ ആദ്യ ബോള്‍ നേരിട്ട് ടിം ഡേവിഡിനെ റിഷഭ് പന്ത് വിക്കറ്റിനു പിന്നില്‍ ക്യാച്ച് ചെയ്ത ശേഷം വിക്കറ്റിനായി അപ്പീല്‍ ചെയ്തു. പക്ഷെ ആ അപ്പീല്‍ അത്രത്തോളം ശക്തമായിരുന്നില്ല. ബാറ്റില്‍ എഡ്ജുണ്ടോയെന്ന് സംശയമുയര്‍ന്നതിനെ തുടർന്ന് ഡൽഹി ടീം അപ്പീൽ ചെയ്തു. അമ്പയർ നോട്ട് ഔട്ട് വിധിച്ചതിനാൽ റിവ്യൂ എടുക്കാനോ എന്ന സംശയം നോയില്നിന്നു. ആ സമയം വരെ ഡൽഹി ഒരു റിവ്യൂ പോലും ഉപയോഗിച്ചിരുന്നില്ല.

എന്നാൽ കൃത്ത്യമായ തീരുമാനം എടുക്കാൻ പന്തിനായില്ല. റിവ്യൂ നൽകാത്ത ആ പി[എന്തിൽ എഡ്ജ് ഉണ്ടായിരുന്നു. ഇത് റീപ്ലേ കാണിച്ചതോടെ തങ്ങളുടെ അബദ്ധം മനസിലായത് ഡൽഹിക്ക്. ആ സമയം കൊണ്ട് ഡേവിഡ് ഗിയർ മാറ്റിയിരുന്നു. കൂടാതെ ഈ റിവ്യു നഷ്ടപ്പെടുത്തുന്നതിനു മുമ്പ് റിഷഭ് പന്തിന്റെ ഭാഗത്തു നിന്നുണ്ടായ മറ്റൊരു വലിയ പിഴവ് ഡെവാള്‍ഡ് ബ്രെവിസിന്റെ സിംപിള്‍ ക്യാച്ച് പാഴാക്കിയതായിരുന്നു. കുല്‍ദീപ് യാദവെറിഞ്ഞ 12ാം ഓവറിലായിരുന്നു ഇത്.

എന്തായാലും നായകൻ എന്ന നിലയിലും കീപ്പർ എന്ന നിലയിലും എല്ലാം പിഴച്ച ദിവസമായിരുന്നു പന്തിന്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി