IPL 2025: അയാളെ പോലെ ഒരു വിക്കറ്റ് കീപ്പർ ഇന്ന് ലോകത്ത് ഇല്ല, ആ വീഡിയോ കണ്ട് ഇപ്പോഴത്തെ പിള്ളേരൊക്കെ പഠിക്കണം: ഹർഭജൻ സിങ്

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ, അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് (എംഐ)ക്കെതിരായ മത്സരത്തോടെ, ക്രിക്കറ്റിലെ മഹാന്മാരിൽ ഒരാളും മുൻ ഇന്ത്യയും ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്‌കെ) ക്യാപ്റ്റനുമായ എംഎസ് ധോണി മത്സരരംഗത്തേക്ക് മടങ്ങി എത്തിയിരിക്കുകയാണ്. ഐപിഎൽ 2024-ൽ കളിച്ചതിന് ശേഷമുള്ള എംഎസ് ധോണിയുടെ ആദ്യ മത്സരമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.

കഴിഞ്ഞ വർഷം പരിക്കിന്റെ ബുദ്ധിമുട്ടുകൾക്ക് ഇടയിലും താരം മികവ് കാണിക്കുന്നത് നമ്മൾ കണ്ടതാണ്. ഈ സീസണിലെ ആദ്യ പോരിൽ നൂർ അഹമ്മദിന്റെ പന്തിൽ എംഎസ് ധോണി മിന്നൽ വേഗത്തിലുള്ള സ്റ്റമ്പിംഗ് നടത്തി സൂര്യകുമാർ യാദവിന്റെ ബെയ്‌ൽസ്‌ തെറിപ്പിച്ചു. 0 . 12 സെക്കൻഡിൽ ഉള്ള മിന്നൽ സ്റ്റമ്പിങ് നിമിഷം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ഹിന്ദി കമന്ററി പാനലിലെ അംഗമായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ധോണിയെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിരിക്കുകയാണ് “ഇന്നും എം.എസ്. ധോണിയെപ്പോലെ ഒരു വിക്കറ്റ് കീപ്പറില്ല. ഈ പ്രായത്തിൽ, അത്തരമൊരു വിക്കറ്റ് കീപ്പിംഗ്, അതൊരു മിന്നൽ വേഗത്തിലായിരുന്നു,” അദ്ദേഹം പറഞ്ഞു.

“എനിക്ക് തോന്നുന്നു ആ മത്സരത്തിൽ മുംബൈയ്ക്ക് കൂടുതൽ നന്നായി ബാറ്റ് ചെയ്യാൻ കഴിയുമായിരുന്നു. അതിനാൽ തന്നെ അവർക്ക് സങ്കടം തോന്നാം. ” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ചെന്നൈ ശനിയാഴ്ച്ച ബാംഗ്ലൂരിനെ നേരിടും.

Latest Stories

'ഇടപാടുകൾ വാട്‌സ് ആപ്പ്, ഇൻസ്റ്റ അക്കൗണ്ടുകൾ വഴി, കാർ വാടകയ്‌ക്കെടുത്ത് ലഹരി വിതരണം'; ആലപ്പുഴ ലഹരി വേട്ടയിൽ അന്വേഷണം കടുപ്പിച്ച് എക്‌സൈസ്

'സർക്കാരിന്‍റെ സാമ്പത്തിക സ്ഥിതി നോക്കണം, ആശമാരുടെ ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് സിഐടിയു ആവശ്യപ്പെടില്ല'; നിലപാടറിയിച്ച് എളമരം കരീം

തസ്ലീമ വർഷങ്ങളായി സിനിമയിൽ സജീവം, ജോലി തിരക്കഥ വിവർത്തനം; ആലപ്പുഴ ലഹരി വേട്ടയിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ എക്സൈസ്

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കെ. സുരേന്ദ്രന്‍ ടാക്ടര്‍ ഓടിച്ചത് ലൈസന്‍സില്ലാതെ; ഉടമയ്ക്ക് 5,000 രൂപ പിഴ ചുമത്തി എംവിഡി; കൂടുതല്‍ നടപടി വേണമെന്ന് പരാതിക്കാരന്‍

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; സിനിമ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എക്‌സൈസ്, പ്രതികളുടെ സിനിമ ബന്ധം പരിശോധിക്കുന്നു

'ഞാനൊരു ക്രിസ്ത്യാനി, ഈ രീതിയില്‍ അവഹേളിക്കരുത്'; എമ്പുരാൻ സിനിമ ക്രൈസ്തവ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

വഖഫ് ബില്‍ ഇന്ന് രാജ്യസഭയില്‍; നാളെ രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിടും; ബില്ല് നിയമമാക്കാന്‍ ചടുലവേഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍; എതിര്‍പ്പുമായി പ്രതിപക്ഷം

ഇന്ത്യയ്ക്ക് കടുംവെട്ട്, 26 ശതമാനം 'ഡിസ്‌ക്കൗണ്ടുള്ള പകരചുങ്കം'; വിദേശ രാജ്യങ്ങള്‍ക്ക് ഇറക്കുമതി തീരുവകൾ പ്രഖ്യാപിച്ച് ട്രംപ്

മുസ്ലീങ്ങളുടെ വ്യക്തി നിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ആയുധം; ഇന്ത്യയുടെ ആശയത്തെ ആക്രമിക്കുന്നു; വഖഫ് ബില്ലിനെ തുറന്നെതിര്‍ന്ന് പ്രതിപക്ഷനേതാവ്

വഖഫ് ബില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസാക്കി കേന്ദ്ര സര്‍ക്കാര്‍; പ്രതിപക്ഷ ഭേദഗതി വോട്ടിനിട്ട് തള്ളി; മുനമ്പം സമരപന്തലില്‍ പടക്കം പൊട്ടിച്ചും ആര്‍പ്പുവിളിച്ചും ആഘോഷം