ശങ്കര്‍ ദാസ്
ഹെര്‍ഷല്‍ ഗിബ്സ്- ബാറ്റിംഗിലും ഫീല്‍ഡിംഗിലും ഒരുപോലെ അപകടകാരി. ഇദ്ദേഹത്തെ ഇഷ്ടപ്പെടാത്ത ക്രിക്കറ്റ് ആരാധകരുണ്ടോ എന്ന് സംശയമാണ്. അഗ്ഗ്രസിവ് ബാറ്റിങ്ങിന് പേര് കേട്ട ഗിബ്‌സിന്റെ ഏറ്റവും മനോഹരമായ ഇന്നിംഗ്‌സ് ഏതെന്ന് ചോദിച്ചാല്‍ ഒരുത്തരമേ ഉണ്ടാകൂ.
വാണ്ടറേഴ്സിലെ ഓസ്ട്രേലിയക്കെതിരെ ചരിത്രപരമായ റണ്‍ ചേസില്‍ വെറും 111 പന്തുകളില്‍ നിന്നും നേടിയ 175 റണ്‍സ്. 36 എന്ന അദ്ദേഹത്തിന്റെ ഏകദിന ക്രിക്കറ്റിലെ ബാറ്റിംഗ് ശരാശരി മഹത്തരമായി തോന്നില്ലെങ്കിലും ആ കണക്കുകളിലും ഏറെ മുകളിലാണ് ഗിബ്‌സിന്റെ പ്രതിഭയെന്ന് 1996-2010 കാലഘട്ടത്തില്‍ ക്രിക്കറ്റ് ഫോളോ ചെയ്തവര്‍ക്കറിയാം.
ഉജ്വല ഇന്നിംഗ്സുകള്‍ നിരവധിയുണ്ടെങ്കിലും വാണ്ടറേഴ്സിലെ ഐതിഹാസിക ഇന്നിംഗ്സിന്റെ പേരില്‍ തന്നെയാവും അദ്ദേഹം അറിയപ്പെടുക. ഫെബ്രുവരി 23 ഹെര്‍ഷല്‍ ഗിബ്‌സിന്റെ ജന്മദിനം
കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7