ആ ഒറ്റ കാര്യമാണ് എന്നെ വിഷമിപ്പിക്കുന്നത്, അതിൽ എനിക്ക് നല്ല ദേഷ്യം ഉണ്ട്; ദയനീയ തോൽവിക്ക് പിന്നാലെ രോഹിത് ശർമ്മ പറഞ്ഞത് ഇങ്ങനെ

ഇന്ത്യ- ഓസ്ട്രേലിയ ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ടീമിന്റെ അതിദയനീയ പ്രകടനത്തിന് വലിയ രീതിയിൽ ഉള്ള വിമർശനമാണ് പ്പോൾ കിട്ടുന്നത്. ടീമിന്റെ തോൽവിക്ക് കാരണമായി പല കാര്യങ്ങളാണ് പറയുന്നത്. അതിലൊന്നായ മുൻനിര താരങ്ങളുടെ മോശം പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോൾ വിചിത്രമായ മറുപടിയാണ് രോഹിത് ശർമ നൽകിയത്. ഓസ്‌ട്രേലിയ 184 റൺസിന് ഇന്ത്യയെ പരാജയപ്പെടുത്തിയതിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് താരം പ്രതികരണം അറിയിച്ചത്. ഇന്ത്യക്കായി ഇതുവരെ ഈ പരമ്പരയിൽ ഏറ്റവും ദയനീയ പ്രകടനം കാഴ്ചവെച്ചത് രോഹിത് തന്നെയാണ് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യമാണ്.

മൂന്ന് ടെസ്റ്റുകളിൽ നിന്നായി താരത്തിന്റെ ഭാഗത്ത് നിന്ന് മികച്ച പ്രകടനം ഉണ്ടാക്കാത്ത സാഹചര്യത്തിൽ വലിയ വിമർശനം നേരിടുകയാണ് ഇന്ത്യ. ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ വന്നിട്ടും അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. “കളിക്കാരുടെ മോശം പ്രകടനത്തേക്കാൾ, തോൽവി നേരിടുന്നത് കൂടുതൽ വിനാശകരവും വേദനാജനകവുമാണ്. കളിയിലുടനീളം ഞങ്ങൾ നന്നായി കളിച്ചില്ല. അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കിയില്ല. എനിക്ക് ഒന്നോ രണ്ടോ കളിക്കാരെ കുറ്റപ്പെടുത്താൻ കഴിയില്ല, കാരണം ഇതൊരു ടീം ഗെയിമാണ്, ഞങ്ങൾ ഒരു ടീമായി മാറിയിട്ടില്ല, ”രോഹിത് ശർമ്മ പറഞ്ഞു.

സിഡ്‌നിയിൽ നടക്കുന്ന അവസാന ടെസ്റ്റിന് മുമ്പ് തിരുത്തേണ്ട മേഖലകൾ പരിശോധിക്കുമെന്ന് രോഹിത് പറഞ്ഞു. ഓപ്പണർമാർ ജയിക്കാൻ ഇറങ്ങിയപ്പോൾ ഇന്ത്യ ജയം തേടുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. “ഞങ്ങൾക്ക് ടെസ്റ്റ് ജയിക്കാൻ ആഗ്രഹമുണ്ടായിരുന്നു, ഞങ്ങളുടെ ലക്ഷ്യം നേടുന്നതിന് ഒരു അടിത്തറ പാകേണ്ടതുണ്ട്. എന്നിരുന്നാലും, മുന്നോട്ട് പോകുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയ 2-1ന് മുന്നിലെത്തിയെങ്കിലും സിഡ്‌നിയിൽ വിജയിച്ച് ബോർഡർ-ഗവാസ്‌കർ ട്രോഫി നിലനിർത്താൻ ഇന്ത്യക്ക് അവസരമുണ്ട്.

Latest Stories

കാത്തിരിപ്പുകള്‍ക്കും അന്വേഷണങ്ങള്‍ക്കും വിരാമം; വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി

മദ്യ ലഹരിയില്‍ മാതാവിനെ മര്‍ദ്ദിച്ച് മകന്‍; സ്വമേധയാ കേസെടുത്ത് പൊലീസ്

ഐസിഎല്‍ ഫിന്‍കോര്‍പ്പില്‍ നിക്ഷേപിച്ചാല്‍ ഇരട്ടി നേടാം; സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ ജനുവരി 8 മുതല്‍

അമ്പലങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്താണ് അവകാശം; എംവി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

തങ്ങളുടെ ജോലി ഏറ്റവും ഭംഗിയായി ചെയ്യുന്ന പ്രൊഫഷനലുകള്‍; ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മിടുക്കന്മാര്‍

ഛത്തീസ്ഗഢില്‍ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; മൃതദേഹം സെപ്റ്റിക് ടാങ്കിനുളിൽ; സുഹൃത്തും ബന്ധുവും അറസ്റ്റിൽ

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് കനത്ത പ്രഹരം, സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍

എറണാകുളത്ത് യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍

ഇന്ത്യ ആ ആഘോഷം നടത്തിയ രീതി തികച്ചും ഭയപ്പെടുത്തി, പാവം ഞങ്ങളുടെ കുട്ടി...; ഐസിസി നടപടിയെ കുറിച്ച് ചിന്തിക്കണമെന്ന് ഓസീസ് പരിശീലകന്‍