'അവനില്‍ ഒരുപാട് ഗില്‍ക്രിസ്റ്റ് ഉണ്ട്, എതിരാളികളെ ഒറ്റയ്ക്ക് നേരിടാന്‍ കെല്‍പ്പുള്ളവന്‍'; യുവതാരത്തെ വാനോളം പുകഴ്ത്തി യുവരാജ് സിംഗ്

ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തില്‍ ഒരുപാട് ആദം ഗില്‍ക്രിസ്റ്റ് ഉണ്ടെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. എതിര്‍ ടീമിനെ ഒറ്റയ്ക്ക് നേരിടാനുള്ള യുവതാരത്തിന്റെ കഴിവ് പ്രശംസിച്ച യുവി മധ്യനിരയില്‍ ബാറ്റ് ചെയ്യുമ്പോള്‍ കളിയിലെ പന്തിന്റെ സ്വാധീനം എടുത്തുകാട്ടി.

അഞ്ചിലും ആറിലും ഇറങ്ങുമ്പോള്‍ കളി മാറ്റിമറിക്കുന്ന റിഷഭ് പന്തില്‍ ഒരുപാട് ഗില്‍ക്രിസ്റ്റ് ഉണ്ട്. ടെസ്റ്റിലെ മധ്യനിര ബാറ്റിംഗിനെ ഗില്‍ക്രിസ്റ്റ് എങ്ങനെ മാറ്റിമറിച്ചു, അവന്റെ സമീപനം എന്തായിരുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഇപ്പോള്‍ പന്ത്- യുവരാജ് പറഞ്ഞു.

2022 ഡിസംബറില്‍ തന്റെ അവസാന അന്താരാഷ്ട്ര റെഡ്-ബോള്‍ ഗെയിം കളിച്ച ഒരു ദാരുണമായ അപകടത്തില്‍ പരിക്കേല്‍ക്കുകയും ഒരു വര്‍ഷത്തിലേറെ കളിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. പിന്നീട് കഴിഞ്ഞ ആഴ്ച പന്ത് ബംഗ്ലാദേശിനെതിരായ പരമ്പരയിലൂടെ ടെസ്റ്റിലേക്ക് മടങ്ങിയെത്തി.

ആറ് വര്‍ഷം മുമ്പ് ഇംഗ്ലണ്ടിനെതിരെയായിരുന്നു പന്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. ടെസ്റ്റില്‍, 34 മത്സരങ്ങളും 58 ഇന്നിംഗ്സുകളും കളിച്ച അദ്ദേഹം 74.11 സ്ട്രൈക്ക് റേറ്റില്‍ 2419 റണ്‍സ് നേടിയിട്ടുണ്ട്. ചെന്നൈയില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ഇന്നിംഗ്സില്‍ 85.16 സ്ട്രൈക്ക് റേറ്റില്‍ 128 പന്തില്‍ നിന്ന് 109 റണ്‍സാണ് പന്ത് നേടിയത്.