മറ്റൊന്നും വെച്ച് പറയാനില്ല അല്ലെ, രോഹിത്തിനെ കളിയാക്കി പിഎസ്എൽ ടീം മുൾട്ടാൻ സുൽത്താൻ; വിമർശനം ശക്തം

പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) ഫ്രാഞ്ചൈസി മുൾട്ടാൻ സുൽത്താൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ അപമാനിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോ വൻ വിമർശനത്തിന് കാരണമാകുന്നു. പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) ഏപ്രിൽ 11 ന് ആരംഭിക്കാൻ പോവുകയാണ്. ലീഗിന് മുന്നോടിയായി ഒരുക്കങ്ങൾ പൂർത്തിയായിവരികയാണ്. ഫ്രാഞ്ചൈസികൾ തങ്ങളുടെ അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുകായണ് ഇപ്പോൾ.

ലീഗ് അടുത്ത് വരുമ്പോൾ, മുൾട്ടാൻ സുൽത്താൻസ് അവതരിപ്പിച്ച ഒരു വീഡിയോ വൈറലായി. ടീമിന്റെ മാസ്കോട്ടും പിഎസ്എൽ ട്രോഫിയും ഒകെ ഉൾപ്പെടുത്തിയ വീഡിയോയായിരുന്നു അവർ പുറത്തുവിട്ടത്. എന്നാൽ ട്രോഫി അവതരിപ്പിക്കാൻ മാസ്കോട്ട് ഉപയോഗിച്ച ശബ്ദമാണ് പലരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്.

2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷമുള്ള പത്രസമ്മേളനത്തിൽ രോഹിത് ഉപയോഗിച്ച അതെ വാചകമാണ് മാസ്കോട്ട് വിഡിയോയിൽ പറയുന്നത്. അവിടെ ഐസിസി ലോകകപ്പ് ട്രോഫി നേടാത്തതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു രോഹിത് ശർമ്മയുടെ പ്രസ്താവന. 2023 ലെ പതിപ്പിൽ ലോകകപ്പ് ആയിരുന്നു എല്ലാം, എന്നാൽ അവർ നേടിയ ഐസിസി ചാമ്പ്യൻസ് ട്രോഫി നേടിയ നേട്ടത്തിന്റെ മാറ്റും ഒട്ടും കുറവല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ തോൽപ്പിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ വന്നത്.

മുൾട്ടാൻ സുൽത്താൻസ് ഉപയോഗിച്ചിരുന്ന മാസ്കറ്റ് അൽപ്പം തടിച്ചതായിരുന്നു. രോഹിത്തിന്റെ വാചകം മാത്രമല്ല ശരീരഘടനയെ കളിയാക്കുകയാണ് ടീം ചെയ്തത് എന്നുള്ള ഗുരുതര ആരോപണവും ആണ് ആരാധകർ പറഞ്ഞത്. ട്വിറ്ററിൽ ഇന്ത്യൻ ആരാധകർ മുൾട്ടാൻ സുൽത്താൻസ് ഫ്രാഞ്ചൈസിയെ ആക്രമിച്ചു. മുഹമ്മദ് റിസ്വാനെ പരിഹസിച്ചതിന് ബ്രാഡ് ഹോഗിനെ വിമർശിച്ചിരുന്നെങ്കിൽ ഇതിനെ പിന്തുണയ്ക്കേണ്ടിയിരുന്നില്ല എന്ന് അവർ പ്രത്യേകിച്ച് പരാമർശിച്ചു.