IPL 2025: ആ ഇന്ത്യൻ പ്രീമിയർ ലീഗ് ടീം ഇത്തവണ 300 റൺ അടിക്കും, ബോളർമാർക്ക് അവന്മാർ ദുരന്തദിനം സമ്മാനിക്കും: ഹനുമ വിഹാരി

ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് 300 റൺസിൽ കൂടുതൽ റൺസ് നേടുന്ന ടീമായി മാറുമെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ താരം ഹനുമ വിഹരി. കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തിൽ 287 റൺ നേടിയ ടീമിന് ഇത്തവണ 300 റൺസിന് അപ്പുറം നേടാൻ സാധിക്കുമെന്നാണ് വിഹാരി പറഞ്ഞു.

കഴിഞ്ഞ തവണ ടീമിന്റെ ഭാഗം ആകാതിരുന്ന ബിഗ് ഹിറ്റർ താരം ഇഷാൻ കിഷൻ ഉൾപ്പെടെ ഉള്ളവർ ടീമിൽ വന്ന സാഹചര്യത്തിൽ ടീം കൂടുതൽ ശക്തമായിരിക്കുന്നു. കഴിഞ്ഞ സീസണിന് സമാനമായ തുടക്കം ഓപ്പണർമാർ നൽകുകയും മധ്യനിര അത് ഏറ്റെടുക്കുകയും ചെയ്താൽ ഏത് ടോട്ടലും എളുപ്പത്തിൽ നേടാൻ പറ്റുമെന്നാണ് വിഹാരി പറഞ്ഞു:

‘മൂന്നാം നമ്പറിൽ ഇഷാൻ കിഷനെ ഉൾപ്പെടുത്തി സൺറൈസേഴ്സ് അവരുടെ ബാറ്റിംഗ് നിരയെ ശക്തിപ്പെടുത്തി. ഹെഡും അഭിഷേകും ക്ളാസനും നിതീഷ് കുമാറും അടക്കമുള്ള താരങ്ങൾ ഉള്ളപ്പോൾ 300 ഒകെ നിസാരമായി നേടാൻ സാധിക്കും.” അദ്ദേഹം പറഞ്ഞു.

നാളെ തുടങ്ങുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് സീസണോടെ ആവേശ പൂരത്തിന് കൊടികയറും. ഞായറാഴ്ച്ച രാജസ്ഥാനെതിരെയാണ് ടീമിന്റെ ആദ്യ പോരാട്ടം നടക്കും.

Latest Stories

യാക്കോബായ സുറിയാനി സഭയ്ക്ക് പുതിയ ഇടയന്‍; ശ്രേഷ്ഠ കാതോലിക്കാ ബാവയായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് അഭിഷിക്തനായി

IPL 2025: ആ കാരണം കൊണ്ടാണ് ശ്രേയസിന് സ്ട്രൈക്ക് നൽകാതെ അടിച്ചുപറത്തിയത്, ഇന്നിംഗ്സ് അവസാനം ശശാങ്ക് സിങ് പറഞ്ഞത് ഇങ്ങനെ

സാംസങ് ഇറക്കുമതിയില്‍ വന്‍ നികുതി വെട്ടിപ്പ് നടത്തി; 5,150 കോടി രൂപ പിഴയിട്ട് ഇന്‍കം ടാക്‌സ്

IPL 2025: ഇവനെയാണോ ടി 20 ക്ക് കൊള്ളില്ല എന്ന് നിങ്ങൾ പറഞ്ഞത് ബിസിസിഐ, അടിയെന്നൊക്കെ പറഞ്ഞാൽ ഇജ്ജാതി അടി; അഹമ്മദാബാദിൽ ശ്രേയസ് വക കൊലതൂക്ക്; പ്രമുഖരെ നിങ്ങൾ സൂക്ഷിച്ചോ 

നടനും സംവിധായകനുമായ മനോജ് ഭാരതിരാജ വിടവാങ്ങി

കേരളത്തിന് ആവശ്യമായ സഹായം നല്‍കി; 36 കോടി കേരളം ഇതുവരെ വിനിയോഗിച്ചില്ലെന്ന് അമിത്ഷാ

ഛത്തീസ്ഗഢില്‍ 3 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു; കൊല്ലപ്പെട്ടവരില്‍ 5 കോടി തലയ്ക്ക് വിലയിട്ടിരുന്ന നേതാവും

അവധിക്കാലത്ത് രക്ഷിതാക്കള്‍ ശ്രദ്ധിക്കുക; കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്നത് സ്‌നേഹവും കരുതലുമല്ല, കുറ്റകൃത്യം; അറിയാം ജുവനൈല്‍ ഡ്രൈവിംഗിന്റെ ശിക്ഷകള്‍

എസ്പി സുജിത്ദാസിന് പുതിയ ചുമതല നല്‍കി; ഐടി എസ്പി ആയി നിയമനം നല്‍കി ആഭ്യന്തര വകുപ്പ്

വിലങ്ങാട് ഉരുളെടുത്ത വീടിന് കെട്ടിട നികുതി; വാടക വീട്ടിലെത്തിയ നോട്ടീസ് കണ്ട് ഞെട്ടി സോണി