ഐപിഎല്ലിലെ ഓഷ്‌നറായിരുന്ന തന്നെ ആ സ്ഥാനത്തു നിന്ന് ബിസിസിഐ മാറ്റിയത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് റിച്ചാര്‍ഡ് മാഡ്‌ലി. 2018 ന് ശേഷം തന്നെ ബിസിസിഐ തന്നെ ക്ഷണിച്ചിട്ടില്ലെന്നും അതിന്റെ കാരണം എന്താണെന്ന് തനിക്ക് അറിയില്ലെന്നും മാഡ്‌ലി പറഞ്ഞു. മാഡ്ലിക്ക് പകരം ഹ്യൂഗ് എഡ്മീഡ്‌സാണ് പിന്നീട് ഓഷ്നറായത്.
‘2018ലെ ഐപിഎല്‍ ലേലം വിജയകരമായിത്തന്നെ നടത്താന്‍ തന്നെ സാധിച്ചിരുന്നു. ഇതിന് ശേഷം യുകെയിലേക്ക് ഞാന്‍ തിരിച്ചുപോയി. ലേലത്തിന് മുമ്പായി ക്ഷണം സാധാരണയായി ബിസിസി ഐയില്‍ നിന്ന് ലഭിക്കാറുണ്ട്. എന്നാല്‍ 2018ന് ശേഷം ക്ഷണം ലഭിച്ചില്ല. പിന്നീട് ഞാനറിയുന്നത് ഹ്യൂഗ് എഡ്മെയ്ഡസിനെ ഓഷ്നറായി നിയമിച്ചുവെന്നാണ്.’
‘എന്തുകൊണ്ടാണ് എന്നെ മാറ്റിയതെന്നതില്‍ വിശദീകരണം പോലും നല്‍കിയിട്ടില്ല. എന്നെ അറിവ് വെച്ച് ഞാനൊരു തെറ്റും ചെയ്തിട്ടില്ല. മാഡ്‌ലിയെ എന്തുകൊണ്ട് മാറ്റിയതെന്നത് ഐപിഎല്‍ ചരിത്രത്തിലെ ഉത്തരമില്ലാത്ത ചോദ്യങ്ങളിലൊന്നാണ്.’
‘കഴിഞ്ഞ നാല് വര്‍ഷത്തോളമായി ബിസിസിഐയുമായി യാതൊരു ബന്ധവുമില്ല. ആശയവിനിമയത്തിനായി എപ്പോഴും എന്റെ ഫോണ്‍ സജ്ജമാണ്. ഐപിഎല്ലിനൊപ്പം നല്ല ഓര്‍മകളാണ് എനിക്കുള്ളത്. അവിടെ നിരവധി സുഹൃത്തുക്കളെയും ലഭിച്ചു’ ടൈംസ് ഓഫ് ഇന്ത്യയോട് മാഡ്‌ലി പ്രതികരിച്ചു.