ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ ചില മാറ്റങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നു സൂചന നല്‍കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ശ്രീലങ്കയുമായുള്ള ഏഷ്യാ കപ്പ് ഫൈനലിനു ശേഷം സംസാരിക്കവേയാണ് രോഹിത് ടീം മാറ്റത്തെക്കുറിച്ച് സൂചിപ്പിച്ചത്. പക്ഷേ ആരാധകര്‍ പ്രതീക്ഷിച്ചതുപോലെ സഞ്ജു സാംസണിന് ലോകകപ്പ് ടീമിലേക്ക് വിളിയെത്തില്ല.
ബാറ്റിംഗിലും ബോളിംഗിലും ടീമിനായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നവരെയാണ് തങ്ങള്‍ക്കു ആവശ്യമെന്നാണ് രോഹിത് വ്യക്തമാക്കിയിരിക്കുന്നത്. അത് ആരൊക്കെയാണ് എന്നത് സംബന്ധിച്ചും വ്യക്തമായ ചിത്രമുണ്ട്. ഒരാള്‍ ആര്‍ അശ്വിനാണെങ്കില്‍ മറ്റൊരാള്‍ യുവ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ്.
സ്പിന്‍ ബോളിംഗ് ഓള്‍റൗണ്ടര്‍മാരുടെ കാര്യത്തില്‍ എല്ലാവരും ലൈനിലുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. സത്യസന്ധമായി പറയുകയാണെങ്കില്‍ ആര്‍ അശ്വിനുമായി ഞാന്‍ സംസാരിക്കുന്നുണ്ട്. ഫോണിലൂടെ അദ്ദേഹത്തോടു ഞാന്‍ ഇതുമായി ബന്ധപ്പെട്ടു സംസാരിക്കുകയും ചെയ്തു കഴിഞ്ഞു.
അതുകൊണ്ടു തന്നെ അശ്വിനും ലോകകപ്പ് സ്‌ക്വാഡിലെത്താന്‍ സാധ്യത കൂടുതലാണ്. അതുപോലെ തന്നെ പരിഗണിക്കപ്പെടുന്നയാളാണ് വാഷിങ്ടണ്‍ സുന്ദറും. ബാറ്റ് കൊണ്ടും, ബോള്‍ കണ്ടും ടീമിനായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നവരെയാണ് ഞങ്ങള്‍ക്കു ആവശ്യം- രോഹിത് വ്യക്തമാക്കി.