ഡിസംബർ 19 ന്, ‘ദുബായ്’ ഐപിഎൽ 2024 ലേലത്തിന് ആതിഥേയത്വം വഹിക്കും. ആദ്യമായിട്ടാണ് ഇന്ത്യക്ക് ഇരട്ട താരലേലം നടക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ആയിരത്തിലധികം താരങ്ങൾ ഇതിനകം ലേലത്തിന് രജിസ്റ്റർ ചെയ്ത് കഴിഞ്ഞു. സൂപ്പർ താരങ്ങൾ പലരും തങ്ങളുടെ പേര് ഇതിനോടകം നൽകി കഴിഞ്ഞ വേളയിൽ വാശിയേറിയ ലേലം വിളി തന്നെയാകും പ്രതീക്ഷിക്കുക. ഇപ്പോഴിതാ ഈ വർഷം ഡൽഹി ക്യാപിറ്റൽസിന്റെ റിലീസ് ചെയ്ത കളിക്കാരനും ദക്ഷിണാഫ്രിക്കൻ താരവുമായ റിലീ റോസൗവിന് തനിക്കായി ടീമുകൾ ആവേശകരമായ ലേലം വിളി നടത്തുമെന്ന അഭിപ്രായമാണ് പറയാനുള്ളത്.
2023 ലെ ഐപിഎൽ ലേലത്തിൽ 4.60 കോടിക്ക് ഡൽഹി ക്യാപിറ്റൽസ് റോസോവിനെ വാങ്ങിയത്. പക്ഷേ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാത്തതിനാൽ അടുത്ത സീസണിന് മുമ്പായി താരത്തെ പുറത്താക്കി. മിനി ലേലത്തിൽ ഡിസിയും കെകെആറും തനിക്ക് വേണ്ടി ലേലം വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിലീ പറഞ്ഞു.
“എനിക്ക് ഇപ്പോൾ ഒരു പ്രത്യേക മുൻഗണനയില്ല. കഴിഞ്ഞ വർഷം ഡൽഹി ക്യാപിറ്റൽസിൽ എനിക്ക് മികച്ച അനുഭവം ഉണ്ടായിരുന്നു, ഞങ്ങൾക്ക് ശക്തമായ ഒരു ടീം ബോണ്ട് ഉണ്ടായിരുന്നു. എന്നിരുന്നാലും, അമേരിക്കൻ ലീഗിൽ നൈറ്റ്‌സിനൊപ്പം ഞാൻ മികച്ച പ്രകടനവും നടത്തി. ലേല പ്രക്രിയയിൽ എനിക്കായി കുറച്ച് മത്സരമുണ്ടെങ്കിൽ അത് ആവേശകരമായിരിക്കും. ഒരു ബിഡ്ഡിംഗ് യുദ്ധം എനിക്ക് വേണ്ടി നടക്കും.” അബുദാബി ടി 10 ഇവന്റിൽ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ റോസോ പറഞ്ഞു.
Read more
ലീഗ് ചരിത്രത്തിൽ ഇതുവരെ കിരീടം നേടാൻ സാധിക്കാത്ത ഡൽഹി, പഞ്ചാബ്, ബാംഗ്ലൂർ ടീമുകൾ ഏലാം ഇത്തവണ ശക്തമായ സ്‌ക്വാഡ് തന്നെ ഉണ്ടാക്കി ഏറ്റവും മികച്ച പ്രകടനം നടത്തി കിരീടം നേടുമെന്നുള്ള വാശിയിലാണ്.