എനിക്കായി താരലേലത്തിൽ ഒരു യുദ്ധം തന്നെ നടക്കും, ആ ടീം എന്നെ സ്വന്തമാക്കിയാൽ നല്ലതായിരുന്നു; പ്രതീക്ഷയിൽ ദക്ഷിണാഫ്രിക്കൻ സൂപ്പർതാരം

ഡിസംബർ 19 ന്, ‘ദുബായ്’ ഐ‌പി‌എൽ 2024 ലേലത്തിന് ആതിഥേയത്വം വഹിക്കും. ആദ്യമായിട്ടാണ് ഇന്ത്യക്ക് ഇരട്ട താരലേലം നടക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ആയിരത്തിലധികം താരങ്ങൾ ഇതിനകം ലേലത്തിന് രജിസ്റ്റർ ചെയ്ത് കഴിഞ്ഞു. സൂപ്പർ താരങ്ങൾ പലരും തങ്ങളുടെ പേര് ഇതിനോടകം നൽകി കഴിഞ്ഞ വേളയിൽ വാശിയേറിയ ലേലം വിളി തന്നെയാകും പ്രതീക്ഷിക്കുക. ഇപ്പോഴിതാ ഈ വർഷം ഡൽഹി ക്യാപിറ്റൽസിന്റെ റിലീസ് ചെയ്ത കളിക്കാരനും ദക്ഷിണാഫ്രിക്കൻ താരവുമായ റിലീ റോസൗവിന് തനിക്കായി ടീമുകൾ ആവേശകരമായ ലേലം വിളി നടത്തുമെന്ന അഭിപ്രായമാണ് പറയാനുള്ളത്.

2023 ലെ ഐ‌പി‌എൽ ലേലത്തിൽ 4.60 കോടിക്ക് ഡൽഹി ക്യാപിറ്റൽസ് റോസോവിനെ വാങ്ങിയത്. പക്ഷേ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാത്തതിനാൽ അടുത്ത സീസണിന് മുമ്പായി താരത്തെ പുറത്താക്കി. മിനി ലേലത്തിൽ ഡിസിയും കെകെആറും തനിക്ക് വേണ്ടി ലേലം വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിലീ പറഞ്ഞു.

“എനിക്ക് ഇപ്പോൾ ഒരു പ്രത്യേക മുൻഗണനയില്ല. കഴിഞ്ഞ വർഷം ഡൽഹി ക്യാപിറ്റൽസിൽ എനിക്ക് മികച്ച അനുഭവം ഉണ്ടായിരുന്നു, ഞങ്ങൾക്ക് ശക്തമായ ഒരു ടീം ബോണ്ട് ഉണ്ടായിരുന്നു. എന്നിരുന്നാലും, അമേരിക്കൻ ലീഗിൽ നൈറ്റ്‌സിനൊപ്പം ഞാൻ മികച്ച പ്രകടനവും നടത്തി. ലേല പ്രക്രിയയിൽ എനിക്കായി കുറച്ച് മത്സരമുണ്ടെങ്കിൽ അത് ആവേശകരമായിരിക്കും. ഒരു ബിഡ്ഡിംഗ് യുദ്ധം എനിക്ക് വേണ്ടി നടക്കും.” അബുദാബി ടി 10 ഇവന്റിൽ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ റോസോ പറഞ്ഞു.

ലീഗ് ചരിത്രത്തിൽ ഇതുവരെ കിരീടം നേടാൻ സാധിക്കാത്ത ഡൽഹി, പഞ്ചാബ്, ബാംഗ്ലൂർ ടീമുകൾ ഏലാം ഇത്തവണ ശക്തമായ സ്‌ക്വാഡ് തന്നെ ഉണ്ടാക്കി ഏറ്റവും മികച്ച പ്രകടനം നടത്തി കിരീടം നേടുമെന്നുള്ള വാശിയിലാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ