'അവര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെയും എംഎസ് ധോണിയെയും പോലെയാണ്': ടീം ഇന്ത്യയുടെ ഡൈനാമിക് ജോഡികളെ പ്രശംസിച്ച് കപില്‍ ദേവ്

ഇതിഹാസ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറിനോടും എംഎസ് ധോണിയോടും ഉപമിച്ച് രോഹിത് ശര്‍മ്മയെയും വിരാട് കോഹ്ലിയെയും പ്രശംസിച്ച് ഇതിഹാസ താരം കപില്‍ ദേവ്. ടി20 ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ ഇരുവരും ടി20 ഫോര്‍മാറ്റില്‍നിന്നും വിരമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കപില്‍ ദേവിന്‍റെ പ്രശംസ.

ഇരുവരും പകരം വയ്ക്കാനില്ലാത്തവരാണെന്നും ടി20 ക്രിക്കറ്റില്‍ ആരാധകര്‍ അവരെ വളരെ മിസ്സ് ചെയ്യുമെന്നും മുന്‍ ലോകകപ്പ് ജേതാവ് ക്യാപ്റ്റന്‍ വിശ്വസിക്കുന്നു. ഇരുവര്‍ക്കും സന്തോഷകരമായ വിടവാങ്ങല്‍ ആയിരുന്നു ടി20 ലോകകപ്പ് കിരീട നേട്ടമെന്നും അവര്‍ക്ക് പകരം അവര് മാത്രമാണെന്നും കപില്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ ഒരു ഫോര്‍മാറ്റിലും വിരാടിന്റെയും രോഹിതിന്റെയും സ്ഥാനം എടുക്കാന്‍ ആര്‍ക്കും കഴിയില്ല. അവര്‍ ഇരുവരും ഇന്ത്യന്‍ ക്രിക്കറ്റിന്റെ വലിയ സേവകരായിരുന്നു. ഇരുവര്‍ക്കും സന്തോഷകരമായ വിടവാങ്ങല്‍ ആയിരുന്നു ടി20 ലോകകപ്പ് കിരീട നേട്ടം. സച്ചിന്‍ ടെണ്ടുല്‍ക്കറെയും എംഎസ് ധോണിയെയും പോലെയാണ് അവര്‍, പകരം വെക്കാനാകാത്തവര്‍- കപില്‍ ദേവ് ഐഎഎന്‍എസിനോട് പറഞ്ഞു.

രോഹിതും വിരാടും ടി20 ഫോര്‍മാറ്റിലെ മികച്ച രണ്ട് റണ്‍സ് സ്‌കോറര്‍മാരായാണ് വിരമിച്ചത്. ഇന്ത്യയ്ക്കായി 159 മത്സരങ്ങളില്‍ നിന്ന് അഞ്ച് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 140.89 സ്ട്രൈക്ക് റേറ്റോടെ 32.05 ശരാശരിയില്‍ 4231 റണ്‍സാണ് രോഹിത് നേടിയത്. 125 ടി20 മത്സരങ്ങള്‍ കളിച്ച വിരാട് കോഹ്ലി 48.69 ശരാശരിയിലും 137.04 സ്ട്രൈക്ക് റേറ്റിലും 4188 റണ്‍സ് നേടി. ടി20 കരിയറില്‍ ഒരു സെഞ്ച്വറിയാണ് കോഹ് ലി നേടിയിട്ടുള്ളത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ