അവര്‍ എന്റെ സഹോദരങ്ങള്‍, സൂപ്പര്‍ താരങ്ങളോടുള്ള സ്‌നേഹം പറഞ്ഞ് അക്തര്‍

ലോകോത്തര ബാറ്റ്‌സ്മാന്‍മാരുടെ പേടിസ്വപ്‌നമായിരുന്നു ഒരു കാലത്ത് ഷൊയ്ബ് അക്തര്‍. റാവല്‍പിണ്ടി എക്‌സ്പ്രസ് എന്ന് വിളിപ്പേരുള്ള പാകിസ്ഥാന്‍ പേസ് ബോളിംഗ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെയും ബ്രയാന്‍ ലാറയുടേയുമെല്ലാം ബഹുമാനത്തിന് അര്‍ഹനായിട്ടുണ്ട്. ഇന്ത്യയുമായുള്ള മത്സരങ്ങളില്‍ വാശിയോടെ പന്തെറിയുന്ന അക്തര്‍ കളത്തിന് പുറത്ത് വളരെ വലിയ സൗഹൃദ വലയത്തിന് ഉടമയാണ്. ഇന്ത്യയുമായി അടുപ്പം കാത്തുസൂക്ഷിക്കുന്ന അക്തര്‍ ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാനുമായും സല്‍മാന്‍ ഖാനുമായുള്ള ആത്മബന്ധം വെളിപ്പെടുത്തുന്നു.

shami shami

മുംബൈയിലെ ആള്‍ക്കാരുമായി ഇടപഴകുന്നത് ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. ഇളയ സഹോദരനോടുള്ള കരുതലാണ് സല്‍മാനും ഷാരൂഖും എന്നോട്ട് കാട്ടിയിട്ടുള്ളത്. അവരുടെ കുടുംബങ്ങള്‍ക്കും സൗഹൃദക്കൂട്ടായ്മകള്‍ക്കുമൊപ്പം എപ്പോഴെല്ലാം ചേരുമോ അപ്പോഴെല്ലാം എന്റെ സുരക്ഷിതത്വം സല്‍മാനും ഷാരൂഖ് ഉറപ്പാക്കും- അക്തര്‍ പറഞ്ഞു.

നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യയിലേക്ക് വരാന്‍ സാധിച്ചിട്ടില്ല. ഒരുകാലത്ത് ഇന്ത്യയിലെ ചില സുഹൃത്തുക്കള്‍ ആധാറും റേഷന്‍ കാര്‍ഡുമൊക്കെ എടുക്കാന്‍ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രിയപ്പെട്ട ഒരുപാട് ഓര്‍മ്മകള്‍ ഇന്ത്യ എനിക്ക് സമ്മാനിച്ചിട്ടുണ്ട്. ഇന്ത്യ- പാക് ബന്ധം അധികം വൈകാതെ ഊഷ്മളമാകുമെന്നും ഇവിടെയെത്തി ധാരാളം പണം സമ്പാദിക്കാനാകുമെന്നും അക്തര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം