ആരെങ്കിലും അടുത്ത് വന്നിട്ട് ഉച്ചത്തിൽ സംസാരിച്ചാൽ പരിക്ക് പറ്റുന്ന രണ്ട് താരങ്ങളാണ് അവന്മാർ, അത്രക്ക് ക്ഷീണം ആണെങ്കിൽ കളി നിർത്താൻ ആരാധകർ; സൂപ്പർ താരങ്ങൾക്ക് ട്രോൾ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ഓൾറൗണ്ടർ ആന്ദ്രെ റസ്സലിന്റെ പരിക്ക് ടീമിനെ വീണ്ടും വലക്കുന്നു. ഇന്നലെ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ (എസ്ആർഎച്ച്) ആദ്യ ഇന്നിംഗ്സിൽ 2.1 ഓവർ ബൗൾ ചെയ്ത ശേഷം പരിക്കേറ്റ് ഫീൽഡിന് പുറത്ത് മുടന്തി. എന്തിരുന്നാലും 3 വിക്കറ്റുകൾ നേടിയ താരമാണ് ഒരു പരിധി വരെ ഹൈദരാബാദ് ബാറ്റ്‌സ്മാന്മാരെ പരീക്ഷിച്ചത്.

പരിക്കേറ്റ് മടങ്ങിയ ശേഷം ബാറ്റിംഗ് സമയത്ത് തിരികെ എത്തിയ താരം ആകെ നേടിയതോ 3 റൺസും. ഈ സീസണിൽ ബാറ്റിംഗ് കൊൽക്കത്തക്കായി ഒരു മത്സരത്തിൽ പോലും തിളങ്ങാൻ സാധിക്കാതിരുന്ന താരത്തിന് എന്തായാലും ഇപ്പോൾ അത്ര നല്ല സമയമല്ല എന്ന് തന്നെ പറയാം.

കഴിഞ്ഞ കുറച്ച് വർഷണങ്ങളായി താരത്തെ ഫിറ്റ്നസ് പ്രശ്നങ്ങൾ അലട്ടുന്നുണ്ട്. എന്നാൽ പണി എല്ലാം കൂടി ചേർത്ത് വന്ന സ്ഥിതിയാണ് ഇപ്പോൾ. എത്രയോ വേഗം റസലിനെ പുറത്താക്കി കഴിവുള്ള ഒരു വിദേശ താരത്തെ ആ സ്ഥാനത്തേക്ക് ടീം പരിഗണിക്കണം എന്നാണ് ആരാധകർ പറയുന്നത്.

റസലിനും ചെന്നൈ സൂപ്പർ കിങ്സിന്റെ ദീപക്ക് ചഹറിനും പരിക്ക് പറ്റാൻ പ്രത്യേകിച്ച് സമയം ഒന്നും വേണ്ടെന്നും ആരെങ്കിലും ഈ താരങ്ങളുടെ അടുത്ത് വന്നിട്ട് ഉച്ചത്തിൽ സംസാരിച്ചാൽ മതിയെന്നും ആരാധകർ പറയുന്നു.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!