ഇന്ത്യൻ ടീമിൽ ഏറ്റവും ഫിറ്റ് ആയിട്ടുള്ള താരങ്ങൾ അവർ, നിങ്ങൾ ഉദ്ദേശിക്കുന്നവർ ആ ലിസ്റ്റിൽ കാണില്ല: മുഹമ്മദ് ഷമി

2023 ലെ ഐസിസി ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യയ്‌ക്കായി ഒരു മത്സരം പോലും കളിക്കാൻ മുഹമ്മദ് ഷമിക്ക് സാധിച്ചിട്ടില്ല. പരിക്ക് പറ്റിയ താരം കണങ്കാലിന് ശസ്ത്രക്രിയയെത്തുടർന്ന് കഴിഞ്ഞ വർഷം മുതൽ അദ്ദേഹം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ശേഷം പരിക്കിൽ നിന്ന് ഒരു തിരിച്ചുവരവ് ലക്ഷ്യമിട്ട താരം എൻസിസിയിൽ അടക്കം ചികിത്സയിൽ ആയിരുന്നു.

വരാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഷമിക്ക് കളിക്കാൻ സാധിക്കുമോ എന്നുള്ള കാര്യത്തിൽ ഉറപ്പ് ഇല്ലെങ്കിലും താൻ ഫിറ്റ് ആണെന്ന് താരം തന്നെ അറിയിച്ചിട്ടുണ്ട്. “എൻ്റെ കണങ്കാലിനും മുട്ടിനും സുഖമാണ്. ഞാൻ 80-90 ശതമാനം ഫിറ്റാണ്, ഒരു ഫാസ്റ്റ് ബൗളറിൽ നിന്ന് നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്. എത്രയും വേഗം മൈതാനത്തേക്ക് മടങ്ങുകയാണ് എൻ്റെ ലക്ഷ്യം,” മുഹമ്മദ് ഷമി പറഞ്ഞു.

ഏറ്റവും ഫിറ്റ് ആയ കളിക്കാരുടെ പേര് പറയാൻ അദ്ദേഹത്തോട് അടുത്തിടെ ഒരു അഭിമുഖത്തിൽ ആവശ്യപ്പെട്ടു. അതിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ “വിരാട് അവരിലൊരാളാണ്. ഫിറ്റായ ശുഭ്മാൻ ഗില്ലും രവീന്ദ്ര ജഡേജയും നമുക്കുണ്ട്. ഞാൻ ബാറ്റ്‌സ്മാന്മാരെക്കുറിച്ചാണ് സംസാരിക്കുന്നത്. ബൗളർമാർ എല്ലായ്പ്പോഴും ശക്തരാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസുമായുള്ള തൻ്റെ ഭാവിയെക്കുറിച്ച് ഷമിക്ക് ഉറപ്പില്ലെങ്കിലും അവസരം ലഭിച്ചാൽ ഒരു ഫ്രാഞ്ചൈസിയെ നയിക്കാൻ തയ്യാറാണ് എന്നും ഷമി പറഞ്ഞു. ഷമിയുടെ സാന്നിധ്യം ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിൽ ഇന്ത്യക്ക് അത്യാവശ്യമാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ