'അവര്‍ പുതിയ രോഹിത്തും കോഹ്‌ലിയും': താരതമ്യങ്ങളോട് പ്രതികരിച്ച് സ്റ്റാര്‍ ബാറ്റര്‍

തന്നെയും ശുഭ്മാന്‍ ഗില്ലിനെയും രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി എന്നിവരുമായി താരതമ്യപ്പെടുത്തിയതിനെതിരെ ടീം ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. അത്തരത്തിലുള്ളയൊരു താരതമ്യം ശരിയല്ലെന്ന് ജയ്സ്വാള്‍ കരുതുന്നു. സിംബാബ്വെയ്ക്കെതിരായ നാലാം ടി20യില്‍ രണ്ട് ഓപ്പണര്‍മാരും ചേര്‍ന്ന് ഇന്ത്യയെ 10 വിക്കറ്റിന്റെ വിജയത്തിലേക്ക് നയിച്ചിരുന്നു. യശസ്വി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ സിംബാബ്വെ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ഇന്ത്യ അനായാസം മറികടന്നു. മത്സരത്തില്‍ പുറത്താകാതെ 93 റണ്‍സ് നേടിയ ജയ്സ്വാള്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.

വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ചെയ്തത് അവിശ്വസനീയമാണെന്നും ആ ഡ്രസ്സിംഗ് റൂമിന്റെ ഭാഗമാകുന്നത് എനിക്ക് ഒരു അനുഗ്രഹമാണെന്നും ഞാന്‍ കരുതുന്നു. ഞങ്ങള്‍ (അദ്ദേഹവും ഗില്ലും) മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

വികാരങ്ങളെ നിയന്ത്രിക്കുന്നതും വ്യത്യസ്ത സാഹചര്യങ്ങള്‍ക്കനുസരിച്ച് ബാറ്റ് ചെയ്യുന്നതും പ്രധാനമാണ്. വിരാട് കോഹ്ലിയുമായും രോഹിത് ശര്‍മ്മയുമായും സംസാരിക്കുന്നതിലൂടെ എനിക്ക് വളരെയധികം സഹായം ലഭിക്കുന്നു.

ഞാന്‍ എന്റെ ബാറ്റിംഗ് ആസ്വദിക്കുകയാണ്. എല്ലാം ദൈവത്തിന്റെ കൈയിലാണ്, അവന്‍ എന്ത് നല്‍കിയാലും ഞാന്‍ അത് സ്വീകരിക്കും- ജയ്സ്വാള്‍ കൂട്ടിച്ചേര്‍ത്തു.
2024ല്‍ ബാര്‍ബഡോസില്‍ നടന്ന ഐസിസി ടി20 ലോകകപ്പ് ഇന്ത്യ നേടിയതിന് പിന്നാലെ രോഹിതും കോഹ്ലിയും ടി20യില്‍ നിന്ന് വിരമിച്ചിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ