ഇവന്മാർ ഇങ്ങനെ അടിവാരത്ത് കിടക്കുക അല്ലെ ഒരു പോരാട്ടവീര്യവും കാണിക്കാതെ, ഡൽഹി ക്യാപിറ്റൽസും സൺറൈസേഴ്‌സ് ഹൈദരാബാദും കാണിക്കാത്ത ആവേശത്തോടെ ഏറ്റുമുട്ടി അവരുടെ ആരാധകർ; തല്ലുമാല്ല ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2023 ലെ ഡൽഹി ക്യാപിറ്റൽസും (ഡിസി) സൺറൈസേഴ്സ് ഹൈദരാബാദും (എസ്ആർഎച്ച്) തമ്മിൽ ഇന്നലെ നടന്ന മത്സരത്തിനിടെ ഇരു ടീമിന്റെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടുന്ന വഴക്കിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ഇന്നലെ ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ഇരുടീമുകളും സീസണിലെ രണ്ടാമത്തെ മത്സരത്തിൽ ഏറ്റുമുട്ടാൻ ഇറങ്ങിയത്. ഇരുവരും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിൽ ഡൽഹി ഹൈദരാബാദിനെ തോൽപ്പിച്ചിരുന്നു. എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത എസ്ആർഎച്ച് ബോർഡിൽ 197/6 എന്ന സ്കോർ ഉയർത്തിയപ്പോൾ ഡൽഹി 188/6 എന്ന നിലയിൽ ഒതുങ്ങി. ഹൈദരാബാദ് 9 റൺസ് വിജയവും സ്വന്തമാക്കി.

കളിക്കളത്തിലെ തീവ്രമായ പോരാട്ടം ഗാലറിയിലേക്ക് നീങ്ങുത് നമ്മൾ കണ്ടിട്ടുണ്ട്. ​​ഇത് ആരാധകർ തമ്മിലുള്ള തർക്കങ്ങൾക്കും വഴക്കുകൾക്കും ഇടയാക്കും. സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയിൽ, ഡൽഹി ക്യാപിറ്റൽസും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിൽ ഇരുടീമുകളുടെയും ആരാധകർ ഏറ്റുമുട്ടി.

സ്റ്റേഡിയത്തിനുള്ളിൽ ആകെ 5-6 പേർ പരസ്പരം ഏറ്റുമുട്ടുന്നത് വിഡിയോയിൽ കാണാം. ഡൽഹി ക്യാപിറ്റൽസിന്റെ പതാകകൾ ചില ആരാധകരുടെ കൈകളിൽ വീഡിയോയിൽ കാണാൻ സാധിക്കും . സ്റ്റേഡിയത്തിനുള്ളിലെ നാണംകെട്ട സംഭവത്തിലേക്ക് നയിച്ചത് എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലാകുകയാണ്.

Latest Stories

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ