ജയിക്കാന്‍ അവര്‍ അമാനുഷികര്‍ ആകണം; തിരിച്ചുവരവ് പ്രയാസകരമെന്നും ഇന്ത്യന്‍ ഇതിഹാസം

ഇന്ത്യയുമായുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് തിരിച്ചുവരണമെങ്കില്‍ അത്ഭുതം സംഭവിക്കണമെന്ന് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ലോര്‍ഡ്‌സിലെ ജയത്തോടെ ഇന്ത്യ ഇംഗ്ലണ്ടിന് മാനസികാഘാതം ഏല്‍പ്പിച്ചെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ക്രിക്കറ്റ് അനിശ്ചിതത്വത്തിന്റെ കളിയാണ്. സ്ഥിതിഗതികള്‍ എപ്പോള്‍ വേണമെങ്കിലും നാടകീയമായി മാറിമറിയാം. എന്നാല്‍ അതിന് അത്ഭുതം സംഭവിക്കണം. ഇന്ത്യ ഇംഗ്ലണ്ടിന് മന:ശാസ്ത്രപരമായി പ്രഹരമേല്‍പ്പിച്ചു. പരമ്പരയില്‍ തിരിച്ചുവരണമെങ്കില്‍ ഇംഗ്ലണ്ട് അമാനുഷിക പ്രകടനം പുറത്തെടുക്കേണ്ടിവരുമെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

അഞ്ചാം ദിനം തുടക്കത്തില്‍ ഇംഗ്ലണ്ട് ജയിക്കുമെന്നായിരുന്നു പൊതുവെയുള്ള സംസാരം. ഇംഗ്ലണ്ട് 120 റണ്‍സിന് പുറത്താകുകയും വലിയ വ്യത്യാസത്തില്‍ തോല്‍ക്കുകയും ചെയ്തത് നോക്കുമ്പോള്‍ അവസാന ദിനം 180 റണ്‍സ്‌പോലും പ്രയാസകരമായ ലക്ഷ്യമായേനെ എന്നു തോന്നുന്നു. ഇംഗ്ലണ്ട് റൂട്ടിനെ അമിതമായി ആശ്രയിക്കുന്നു. റൂട്ട് നേരത്തെ പുറത്തായാല്‍ അവര്‍ തകരുന്നു.

റൂട്ടിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍, തിരിച്ചുവന്ന് കളി തുടരാന്‍ ബെന്‍ സ്റ്റോക്‌സിനോട് അഭ്യര്‍ത്ഥിച്ചേനെ. മത്സരം ഇംഗ്ലണ്ടിന് അനുകൂലമായി തിരിക്കാന്‍ കഴിവുള്ളയാളാണ് സ്‌റ്റോക്‌സ്. ക്രിക്കറ്റ് കളിക്കാനായി ജനിച്ച ചിലര്‍ക്ക് നിര്‍ഭാഗ്യവശാല്‍ അതിനു സാധിക്കുന്നില്ല. അത് ഇംഗ്ലണ്ടിന്റെ മാത്രം നഷ്ടമല്ല. ക്രിക്കറ്റിന്റെ കൂടിയാണ്. തലമുറയില്‍ ഒരിക്കല്‍ മാത്രമേ സ്‌റ്റോക്‌സിനെപ്പോലുള്ള കളിക്കാരെ ക്രിക്കറ്റിന് ലഭിക്കുകയുള്ളൂവെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം