ട്രാവിസ് ഹെഡ്, ഹെൻറിച്ച് ക്ലാസൻ, ഫോമിലുള്ള യുവതാരം അഭിഷേക് ശർമ്മ എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിംഗ് ലൈനപ്പിനൊപ്പം മിടുക്കണമാരായ പവർ ഹിറർമാർ കൂടി ചേരുന്നതോടെ സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ 2024 ലെ ഏറ്റവും വിനാശകരമായ ബാറ്റിംഗ് ടീമാണ്. ടൂർണമെൻ്റിലുടനീളം എതിർ ബൗളർമാരെ അവർ ശിക്ഷിച്ചു.
ഈ സീസണിൽ പല ടീമുകളും കളിച്ച ആക്രമണ ഗെയിമിന്റെ അപ്പുറമാണ് ഹൈദരാബാദ് കാഴ്ചവെച്ച കളി. ടൂർണമെൻ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന അഞ്ച് ടീമുകളുടെ ടോട്ടലുകളിൽ നാലെണ്ണവും ഹൈദരാബാദ് സ്ഥാപിച്ചതാണ്.. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 287/3, മുംബൈ ഇന്ത്യൻസിനെതിരെ 277/3 എന്നീ സ്‌കോർ നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിൽക്കുന്നത്. കഴിഞ്ഞ മാസം ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ 272/7 എന്ന സ്‌കോറാണ് അവരെ മൂന്നാം സ്ഥാനത്തെത്തിച്ചത്. ഡൽഹി ക്യാപിറ്റൽസിനെതിരെ 266/5 എന്ന സ്‌കോർ അവരെ നാലാം സ്ഥാനത്തും എത്തിച്ചു.
ഹൈദരാബാദ് സ്പിൻ ബൗളിംഗ് കോച്ച് മുത്തയ്യ മുരളീധരൻ തൻ്റെ ടീമിൻ്റെ ബാറ്റിംഗ് സമീപനത്തെ പ്രശംസിച്ചു. 1996 ലോകകപ്പിലെ ശ്രീലങ്കയുടെ വിജയകരമായ ലോകകപ്പ് കാമ്പെയ്‌നിനിടെ അന്നത്തെ അവരുടെ ആക്രമണാത്മക ശൈലിയുമായി മുരളി ഹൈദരാബാദ് ഇപ്പോൾ കളിക്കുന്ന കളിയെ താരതമ്യം ചെയ്തു.
“ഓപ്പണർമാരായ സനത് ജയസൂര്യയും റൊമേഷ് കലുവിതാരണയും നയിച്ച ആക്രമണാത്മക ബാറ്റിംഗ് ശൈലിയിലൂടെ ശ്രീലങ്ക 1996 ക്രിക്കറ്റ് ലോകകപ്പ് നേടി. അവരുടെ ധീരമായ സമീപനത്തെ ടീമിലെ ബാക്കിയുള്ളവർ സ്വീകരിച്ചു, ഇത് സമാനമായ കളി ശൈലി സ്വീകരിക്കാൻ മറ്റ് രാജ്യങ്ങളെ പ്രചോദിപ്പിച്ചു.
ഹൈദരാബാദ് ശക്തമായ ടീമാണെന്നും അവരുടെ പേടി ഇല്ലാത്ത ശൈലി അവരെ നല്ല എതിരാളികൾ ആക്കുന്നു എന്നും സംഗക്കാര പറഞ്ഞു.