ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ 2022) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ടീം മാനേജ്‌മെന്റ് നിരവധി പിഴവുകൾ വരുത്തിയതായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് പറയുന്നു. ലേലം മുതൽ താരങ്ങളുടെ സെലക്ഷൻ കാര്യത്തിൽ വരെ പിഴവുണ്ടായി.
സ്‌പോർട്‌സ്‌കീഡയോട് സംസാരിക്കുമ്പോൾ ആണ് കൈഫ് മനസ് തുറന്നത്. കെകെആർ അവരുടെ പ്ലേയിംഗ് ഇലവനിൽ വളരെയധികം മാറ്റങ്ങൾ പരീക്ഷിച്ചതും ഓരോ മത്സരങ്ങൾ കഴിഞ്ഞും പ്ലെയിങ് ഇലവനിൽ മാറ്റങ്ങൾ വരുത്തിയതും തളർത്തിയെന്ന് കൈഫ് അഭിപ്രായപ്പെട്ടു.
“കെകെആറിന് ധാരാളം കളിക്കാർ ഉണ്ട് , പക്ഷെ കൃത്യമായ ഒരു കോമ്പിനേഷൻ കണ്ടെത്താൻ അവർക്ക് സാധിച്ചില്ല. അവർ അവരുടെ പ്ലേയിംഗ് ഇലവനിൽ വളരെയധികം മാറ്റങ്ങൾ വരുത്തുകയും ചെയ്തു . ഈ മാറ്റങ്ങൾ കളിക്കാരെ സമ്മർദ്ദത്തിലാക്കുന്നു, അത്തരമൊരു സാഹചര്യത്തിൽ കളിക്കുന്നത് ബുദ്ധിമുട്ടാണ്.”
“കെകെആർ മാനേജ്‌മെന്റ് ഈ അവസ്ഥയ്ക്ക് ഉത്തരവാദികളാണ്, കാരണം അവർ ഒരുപാട് മാറ്റങ്ങൾ വരുത്തി ടീമിന് സ്വയം പാര വെച്ചു എന്നുപറയാം.”
ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബൈയാണ് കൊൽക്കത്തയുടെ എതിരാളി. രണ്ട് ടീമുകളും പുറത്തായി കഴിഞ്ഞു.