അവന്മാരായിട്ട് വിരമിക്കില്ല, അതുകൊണ്ട് രണ്ടിനെയും എടുത്ത് പുറത്തുകളയുക; രോഹിത് സഹതാരത്തിനിട്ട് നൈസായിട്ട് പണിതു; ഗുരുതര ആരോപണവുമായി മുൻ താരം

മെൽബൺ ടെസ്റ്റിൽ ഓസ്‌ട്രേലിയയോട് പരാജയെപ്പെട്ടതിന് തൊട്ടുപിന്നാലെ വലിയ രീതിയിൽ ഉള്ള വിമർശനമാണ് ഇന്ത്യൻ ടീമിന് കിട്ടുന്നത്. പരമ്പരയിൽ അതിദയനീയ പ്രകടനം തുടരുന്ന കോഹ്‌ലി, രോഹിത് എന്നിവർക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരീന്ദർ ഖന്ന. ശേഷം വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും പരിഹസിച്ചു. “രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും എന്താണ് ചെയ്യുന്നത്? റിഷഭ് പന്തിനെക്കുറിച്ച് കാര്യങ്ങൾ പറഞ്ഞ് രോഹിത് ശ്രദ്ധ തിരിക്കുകയാണ്. ആദ്യ ദിവസം മുതൽ അദ്ദേഹം ഇതുപോലെ കളിക്കുമായിരുന്നു. അവൻ അത്തരം തെറ്റുകൾ തുടരും. കോഹ്‌ലിയെയും രോഹിതിനെയും കുറിച്ച് എന്നോട് പറയൂ, കഴിഞ്ഞ 40 ഇന്നിങ്‌സുകളായി ഇരുതാരങ്ങളും എന്താണ് ചെയ്യുന്നത്. ഇത്രയും പരിചയസമ്പത്ത് ഉള്ള താരങ്ങൾ ഇങ്ങനെയാണോ കളിക്കുന്നത്? മുൻ താരം ചോദിച്ചു.

ഇന്നലെ സമനില പ്രതീക്ഷിച്ചു ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്കായി രോഹിത്താണ് ആദ്യം മടങ്ങിയത്. 40-ാം പന്തിലാണ് രോഹിത് പുറത്താവുന്നത്. ഒമ്പത് റൺസെടുത്ത താരത്തെ ഓസീസ് ക്യാപ്റ്റൻ തേർഡ് സ്ലിപ്പിൽ മിച്ചൽ മാർഷിന്റെ കൈകളിലെത്തിച്ചു. അതേ ഓവറിലെ അവസാന പന്തിൽ കെ എൽ രാഹുലും (0) മടങ്ങി. കോഹ്‌ലി ആകട്ടെ പതിവുപോലെ ഓഫ് സ്റ്റമ്പിന് പുറത്തുപോയ പന്തിന് ബാറ്റുവെച്ച് വിക്കറ്റ് വലിച്ചെറിഞ്ഞു. 5 റൺസിന് അദ്ദേഹം പുറത്തായി.

സുരീന്ദർ ഖന്ന ഇരുതാരങ്ങളെയും വിമർശിച്ച് പറഞ്ഞത് ഇങ്ങനെ:

“നമ്മുടെ ബാറ്റർമാരായ കോഹ്‌ലിയും രോഹിതും ഫോമിലല്ല. സെലക്ടർമാർ ചില തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. അവർ വിരമിക്കൽ പ്രഖ്യാപിക്കുന്നില്ലെങ്കിൽ… സെലക്ടർമാർ ഇരുതാരങ്ങളെയും പുറത്താക്കണം. അടുത്ത ടെസ്റ്റിൽ യുവതാരങ്ങൾ വരട്ടെ, ബുംറയുടെ കീഴിൽ നമ്മൾ ആദ്യ ടെസ്റ്റ് ജയിച്ചു എന്നത് മറക്കരുത്. മിടുക്കരായ താരങ്ങൾ നമുക്കുണ്ട്” അദ്ദേഹം പറഞ്ഞു.

പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ പുറത്താകാതെ 100 റൺസ് നേടിയതൊഴിച്ചാൽ, വിരാട് കോഹ്‌ലി തീർത്തും നിരാശപ്പെടുത്തിയ പരമ്പരയാണ് കടന്നുപോകുന്നത്. ഈ വർഷം ഒമ്പത് ടെസ്റ്റുകളിൽ നിന്ന് 25.06 ശരാശരിയിൽ 376 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. 17 ഇന്നിംഗ്‌സുകളിൽ നിന്ന് ഒരു സെഞ്ചുറിയും ഫിഫ്റ്റിയും മാത്രം. 100* ആണ് അദ്ദേഹത്തിൻ്റെ മികച്ച സ്കോർ.

2020-മുതൽ 37 ടെസ്റ്റുകളിലും 64 ഇന്നിംഗ്‌സുകളിലും 31.67 ശരാശരിയിൽ 1,964 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്, വെറും മൂന്ന് സെഞ്ചുറികളും ഒമ്പത് അർധസെഞ്ചുറികളും നേടിയ അദ്ദേഹത്തിന്റെ മികച്ച സ്കോർ 186.

Latest Stories

ആ വ്യക്തി പിന്നാലെ നടന്ന് അപമാനിക്കുന്നു, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ മാധ്യമങ്ങളില്‍ എന്റെ പേര് പറയുകയാണ്; തുറന്നടിച്ച് ഹണി റോസ്

എറണാകുളം ചെമ്പുമുക്കിൽ വൻ തീപ്പിടുത്തം

66കാരി മഡോണയ്ക്ക് 28കാരന്‍ വരന്‍; വിവാഹനിശ്ചയം കഴിഞ്ഞു? വജ്ര മോതിരം ഉയര്‍ത്തികാട്ടി പോപ് താരം

രോഹിതും കോഹ്‌ലിയും വിരമിക്കാൻ ഒരുങ്ങുന്നോ ? തോൽവിക്ക് പിന്നാലെ വമ്പൻ വെളിപ്പെടുത്തലുമായി ഗൗതം ഗംഭീർ; ഒപ്പം നൽകിയത് അപായ സൂചനയും

അവിവാഹിതരായ ദമ്പതികൾക്ക് ഇനി പ്രവേശനമില്ല, OYO ചെക്ക്-ഇൻ നിയമങ്ങൾ മാറ്റുന്നു

എറണാകുളത്ത് മെഡിക്കൽ വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

ദീപികയെ എന്റെ നാലാം ഭാര്യ ആക്കുമായിരുന്നു, പക്ഷെ...; സഞ്ജയ് ദത്തിന്റെ വാക്കുകള്‍ വീണ്ടും വൈറല്‍

BGT 2025: കുലമിതു മുടിയാനൊരുവൻ കുടിലതയാർന്നൊരസുരൻ, പീക്കിൽ നിന്ന് ഇന്ത്യയെ നാശത്തിലേക്ക് തള്ളിവിട്ട ഗംഭീറിന്റെ 5 മാസങ്ങൾ; ഈ കണക്കുകൾ ലജ്ജിപ്പിക്കുന്നത്

BGT 2025: മത്സരത്തിനിടയിൽ വിരാട് കോഹ്‌ലിയുടെ പ്രവർത്തി കണ്ട ഓസ്ട്രേലിയ്ക്ക് ഷോക്ക്; വീഡിയോ വൈറൽ

ഡൽഹിയിൽ കെജ്‌രിവാൾ നിർമ്മിച്ചത് അടിസ്ഥാന സൗകര്യങ്ങളല്ല, 'ശീഷ് മഹൽ': അമിത് ഷാ