ഹൈദരാബാദിലെ തെരുവുകളിലൂടെ ദിവസവേദനത്തിന് റിക്ഷയോടിച്ച മുഹമ്മദ് ഗൗസിയുടെ സ്വപ്നങ്ങള്‍ തന്റെ മകന്റെ പേര് രാജ്യത്തിന്റെ നേട്ടത്തിനൊപ്പം കാണണമെന്ന ആഗ്രഹം സഫലീകരിക്കപ്പെടുമ്പോള്‍ സിറാജിന്റെ ബാപ്പ ഇന്ന് ജീവിച്ചിരിപ്പില്ല..
ഒരുപക്ഷെ മറ്റൊരു ലോകത്തിരുന്ന് അദ്ദേഹം കാണുന്നുണ്ടാവാം ക്ലച്ചുo ആക്‌സിലറേറ്ററും പിടിച്ചു നെട്ടോട്ടമോടി മകനെ വളര്‍ത്തി ഇന്ന് രാജ്യമറിയുന്ന അല്ലെങ്കില്‍ ഇന്ന് ലോകമറിയുന്ന ഒരു കളിക്കാരനെ സംഭാവന ചെയ്ത സിറാജിന്റെ ബാപ്പയുടെ ത്യാഗത്തിന്റെ ഫലമാണ് സിറാജിന്റെ ഈ നേട്ടം.
ഈ നേട്ടത്തില്‍ പോലും അദ്ദേഹത്തിന്റെ കണ്ണുകള്‍ പറയാതെ പറഞ്ഞത് താന്‍ കടന്നുവന്ന കാലഘട്ടങ്ങളിലെ പ്രതിസന്ധികളല്ലേ അതൊരു മിന്നലാട്ടമായി കടന്നുപോയിട്ടുണ്ടാവണം.. എന്തിനും മീതെ പണം പറക്കുന്ന കാലഘട്ടത്തില്‍ ഇതുപോലൊരു താരത്തിന്റെ ഉയര്‍ച്ചകള്‍ ക്രിക്കറ്റിന്റെ ജീവ നാഡിക്ക് കരുത്തു പകരുന്നതാണ്.
പല പ്രതിസന്ധികളെയും തട്ടി മാറ്റി മുന്നേറുമ്പോള്‍ നമുക്ക് കയ്യടിച്ചു ഹര്‍ഷാരവങ്ങളോടെ ഈ മനുഷ്യനെ പ്രോത്സാഹിപ്പിക്കാം. ബാപ്പ കണ്ട സ്വപ്നങ്ങളിലേയ്ക്ക് നടന്നു കയറാന്‍ കരുത്തുണ്ടാവട്ടെ..
എഴുത്ത്: ജെറിന്‍ കാഞ്ഞിരക്കുന്നത്ത്
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍
A true hero in the making. What an incredible bowling masterclass. #GaneshChaturthi #AsianCup2023 #INDvSL #Siraj #Siraj #चंद्र_दर्शन_निषेध चंद्र दर्शन #ParliamentSpecialSession Miya Bhai #गणेश_चतुर्थी Pune #RohitSharma Happy Birthday Sir #UriAttack DOs And DONTs #MohammadSiraj pic.twitter.com/Qikmao6q8U
— 𝒮𝒾𝓂𝓇𝒶𝓃 (𝒥𝑜𝓊𝓇𝓃𝒶𝓁𝒾𝓈𝓉)✨𝕏 (@simi2214) September 18, 2023
Read more