ആ മനുഷ്യന്‍റെ ത്യാഗത്തിന്റെ ഫലമാണ് സിറാജിന്‍റെ ഈ നേട്ടം!

ഹൈദരാബാദിലെ തെരുവുകളിലൂടെ ദിവസവേദനത്തിന് റിക്ഷയോടിച്ച മുഹമ്മദ് ഗൗസിയുടെ സ്വപ്നങ്ങള്‍ തന്റെ മകന്റെ പേര് രാജ്യത്തിന്റെ നേട്ടത്തിനൊപ്പം കാണണമെന്ന ആഗ്രഹം സഫലീകരിക്കപ്പെടുമ്പോള്‍ സിറാജിന്റെ ബാപ്പ ഇന്ന് ജീവിച്ചിരിപ്പില്ല..

ഒരുപക്ഷെ മറ്റൊരു ലോകത്തിരുന്ന് അദ്ദേഹം കാണുന്നുണ്ടാവാം ക്ലച്ചുo ആക്‌സിലറേറ്ററും പിടിച്ചു നെട്ടോട്ടമോടി മകനെ വളര്‍ത്തി ഇന്ന് രാജ്യമറിയുന്ന അല്ലെങ്കില്‍ ഇന്ന് ലോകമറിയുന്ന ഒരു കളിക്കാരനെ സംഭാവന ചെയ്ത സിറാജിന്റെ ബാപ്പയുടെ ത്യാഗത്തിന്റെ ഫലമാണ് സിറാജിന്റെ ഈ നേട്ടം.

ഈ നേട്ടത്തില്‍ പോലും അദ്ദേഹത്തിന്റെ കണ്ണുകള്‍ പറയാതെ പറഞ്ഞത് താന്‍ കടന്നുവന്ന കാലഘട്ടങ്ങളിലെ പ്രതിസന്ധികളല്ലേ അതൊരു മിന്നലാട്ടമായി കടന്നുപോയിട്ടുണ്ടാവണം.. എന്തിനും മീതെ പണം പറക്കുന്ന കാലഘട്ടത്തില്‍ ഇതുപോലൊരു താരത്തിന്റെ ഉയര്‍ച്ചകള്‍ ക്രിക്കറ്റിന്റെ ജീവ നാഡിക്ക് കരുത്തു പകരുന്നതാണ്.

പല പ്രതിസന്ധികളെയും തട്ടി മാറ്റി മുന്നേറുമ്പോള്‍ നമുക്ക് കയ്യടിച്ചു ഹര്‍ഷാരവങ്ങളോടെ ഈ മനുഷ്യനെ പ്രോത്സാഹിപ്പിക്കാം. ബാപ്പ കണ്ട സ്വപ്നങ്ങളിലേയ്ക്ക് നടന്നു കയറാന്‍ കരുത്തുണ്ടാവട്ടെ..

എഴുത്ത്: ജെറിന്‍ കാഞ്ഞിരക്കുന്നത്ത്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ