പച്ചത്തെറി വിളിച്ച് വീണ്ടും കോഹ്ലി; വിവാദം പുകയുന്നു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റിന് സമാനമായ രീതിയില്‍ രണ്ടാം ടെസ്റ്റിലും ഗ്രൗണ്ടില്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. സ്റ്റംമ്പ് മൈക്ക് ശബ്ദം ഒപ്പിയെടുക്കുന്നുണ്ട് എന്ന് തിരിച്ചറിയാതെയാണ് ഇന്ത്യന്‍ നായകന്‍ നിരന്തരം അസഭ്യവാക്കുകള്‍ ഉപയോഗിക്കുന്നത്.

അശ്വിന്‍ പന്തെറിയാനെത്തിയപ്പോഴാണ് അവേശം അതിരുകടന്ന ഇന്ത്യന്‍ നായകന്‍ നിയന്ത്രണം വിട്ടത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങല്‍ അശ്വിനെ നേരിടാന്‍ കുഴങ്ങുന്നത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യ്ത കോഹ്ലി സ്ലഡ്ജിംഗിന് ഒരുങ്ങിയത്. ഇത് സ്റ്റംമ്പ് മൈക്ക് കൃത്യമായി പിടിച്ചെടുക്കുകയാരുന്നു.

നേരത്തെ ആദ്യ ടെസ്റ്റില്‍ മുരളി വിജയിനോടും കോഹ്ലി മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് സ്റ്റംമ്പ് മൈക്ക് പിടിച്ചെടുത്തിരുന്നു. ദക്ഷിണാഫ്രിക്കന്‍ ടീമിനെതിരെയായിരുന്നു കോഹ്ലിയുടെ മോശം വാക്കുകള്‍.

കോഹ്ലിയുടെ സ്ലെഡ്ജിംഗ് അതിരുകടന്നോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ നടക്കുന്നുണ്ട്. കളിക്കളത്തില്‍ ഇത് സാധാരണമാണെന്ന് ഒരു വിഭാഗം ആരാധകര്‍ വാദിക്കുമ്പോള്‍ കോഹ്ലി സ്വയം നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചെന്നാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്.

മത്സരത്തില്‍ 287 റണ്‍സ് വിജയലക്ഷ്യം മുന്‍ നിര്‍ത്തി ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് വന്‍ തിരിച്ചടിയാണ് തുടക്കത്തില്‍ ലഭിച്ചത്. നാലം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്നിന് 35 എന്ന നിലയിലാണ്.