ഈ കളി ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും കാണണം; ജയ്‌സ്വാളിനോട് പീറ്റേഴ്‌സണ്‍

രാജ്കോട്ട് ടെസ്റ്റില്‍ തന്റെ മൂന്നാം ടെസ്റ്റ് സെഞ്ച്വറി നേടിയ യുവ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ പ്രശംസിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്സണ്‍. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ജയ്സ്വാളിന്റെ കളിയില്‍ ഒരു ദൗര്‍ബല്യവും കാണുന്നില്ലെന്ന് പറഞ്ഞ പീറ്റേഴ്‌സണ്‍ വിദേശത്തും ഈ മികവ് കാണിക്കേണ്ടതുണ്ടെന്നും ഓര്‍മിപ്പിച്ചു.

ജയസ്വാള്‍ ഇനി വിദേശ പിച്ചുകളില്‍ കൂടെ കഴിവു തെളിയിക്കണം. അവന്റെ ഏറ്റവും വലിയ വെല്ലുവിളി വിദേശത്ത് പോകുന്നത് ആകും. നിങ്ങളുടെ കരിയറിന്റെ അവസാനത്തില്‍ ഒരു മികച്ച കളിക്കാരനായി വിലയിരുത്തപ്പെടാന്‍, നിങ്ങള്‍ക്ക് എല്ലാ സാഹചര്യങ്ങളിലും കളിക്കണം. ഹോം ഗ്രൗണ്ടില്‍ എന്ന പോലെ വിദേശ പിച്ചിലും സെഞ്ച്വറികള്‍ നേടണം- പീറ്റേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

പീറ്റേഴ്സന്റെ അഭിപ്രായങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവി താരമെന്ന നിലയില്‍ ജയ്സ്വാളിന്റെ സാധ്യതകളെ ഉയര്‍ത്തിക്കാട്ടുന്നു. കൂടാതെ കായികരംഗത്ത് മഹത്വം കൈവരിക്കുന്നതിന് വ്യത്യസ്ത സാഹചര്യങ്ങളില്‍ മികച്ച പ്രകടനം നടത്തേണ്ടതിന്റെ പ്രാധാന്യത്തെ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ അടിവരയിടുന്നു.

മൂന്നാം ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക് നീങ്ങുകയാണ്. ജയ്സ്വാളിന്റെ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം