അജയ് ജഡേജയുടെ കരിയര്‍ ശരിയായ രീതിയില്‍ അവസാനിച്ചിട്ടുണ്ടാകില്ല.! പക്ഷേ, അതെല്ലാം സംഭവിക്കുന്നതിന് മുമ്പ് അദ്ദേഹം ഈ രാജ്യത്തിന്റെ ഹൃദയ സ്പര്‍ശിയായിരുന്നു..തൊണ്ണൂറുകളിലെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഈ ഹാന്‍ഡ്‌സം മാന്‍ അത്രമേല്‍ പ്രിയങ്കരനായിരുന്നൂ.
ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ പിന്‍ഭാഗത്ത് നിന്നു പന്തുകളെ കൊള്ളയടിച്ചിരുന്ന വണ്‍-ഡേ സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാനും, രാജ്യം സൃഷ്ടിച്ച എക്കാലത്തെയും മികച്ച ഒരു ഫീല്‍ഡര്‍മാറില്‍ ഒരാളും, മാന്യമായ ഒരു പാര്‍ട്-ടൈം മീഡിയം പേസ് ബൗളറായുമൊക്കെയായി ടീമിന്റെ ഒരു സുലഭമായ ഒരു ക്രിക്കറ്റ് താരമായിരുന്നു അജയ് ജഡേജ. മാത്രവുമല്ല, ക്രിക്കറ്റിനുള്ള തന്റെ സംഭാവനയെ കൂട്ടിച്ചേര്‍ക്കാന്‍ ജഡേജ ടീമിന്റെ വൈസ് ക്യാപ്റ്റനായും സേവനമനുഷ്ഠിച്ചു. കൂടാതെ 13 ഏകദിനങ്ങളില്‍ തന്റെ ടീമിനെ നയിച്ചു, 8 മത്സരങ്ങള്‍ വിജയിക്കാനും ജഡേജക്ക് കഴിഞ്ഞു.
നവനഗര്‍ രാജകുടുംബത്തില്‍ ജനിച്ച ജഡേജയുടെ ബന്ധുക്കളില്‍ കെ.എസ്.രഞ്ജിത് സിന്‍ജിയും കെ.എസ്.ദുലീപ് സിന്‍ജിയും ഉള്‍പ്പെടുന്നു. അവരുടെ പേരിലാണ് രഞ്ജി ട്രോഫിയും ദുലീപ് ട്രോഫിയും അറിയപ്പെടുന്നത് പോലും.. അതുകൊണ്ട് തന്നെ അജയ് ജഡേജ ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്റെ സ്ഥാനം കണ്ടെത്തിയതില്‍ അതിശയിക്കാനുമില്ലായിരുന്നു.
1992 നും 2000 നും ഇടയിലായി ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായി ഈ കാലയളവില്‍ 196 ഏകദിനങ്ങള്‍ ഇന്ത്യക്ക് വേണ്ടി കളിച്ചു. ടീമില്‍ സ്ഥിരസാന്നിധ്യമായി ഇന്ത്യയെ പ്രതിനിധീകരിച്ച ഒരു മികച്ച ക്രിക്കറ്ററായി, 8 വര്‍ഷം കളിച്ച അദ്ദേഹം 70ന് മുകളില്‍ മാന്യമായ സ്ട്രൈക്ക് റേറ്റില്‍ 5259 ഏകദിന റണ്‍സുകളും സമ്പാദിച്ചു.
90-കളില്‍ ക്രിക്കറ്റ് കളികണ്ട് വളര്‍ന്നുവന്ന ഒരു തലമുറയെ സംബന്ധിച്ചിടത്തോളം അജയ് ജഡേജയും ഇന്ത്യന്‍ പ്രീദീക്ഷകള്‍ പേറിയിരുന്ന ഒരു മനുഷ്യനായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലെയോ അസറുദ്ദീനെ പോലെയോ സൗരവ് ഗാംഗുലിയെപ്പോലെയോ ഒന്നും അദ്ദേഹം ആഘോഷിക്കപ്പെട്ടിരുന്നില്ലങ്കില്‍ പോലും ഇന്ത്യന്‍ ആരാധകര്‍ അദ്ദേഹത്തെ അത്രമേല്‍ സ്നേഹിച്ചിരുന്നു.
മത്സരങ്ങള്‍ അവസാനിപ്പിക്കുകയോ ഇന്ത്യക്ക് ഒരു വേഗമേറിയ സ്‌കോര്‍ നല്‍കുകയോ ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം പലപ്പോഴും ഏല്‍പ്പിച്ച ലോവര്‍ ഓര്‍ഡര്‍ ബാറ്റ്സ്മാനായിരുന്നു അദ്ദേഹം. സ്ലോഗ് ഓവറുകളില്‍ ഒരു ഭീഷണിയായും അറിയപ്പെട്ടിരുന്ന ഈ മുന്‍ വലംകൈയ്യന്‍ ബാറ്റ്സ്മാന്‍ ആ സമയങ്ങളില്‍ മിക്ക മത്സരങ്ങളിലും ഫിനിഷിംഗ് ഓവറുകള്‍ പൂര്‍ത്തീകരിക്കുന്നതിലെ ഇന്ത്യന്‍ പ്രതിനിധിയുമായിരുന്നു..
അതിനാല്‍ ആരാധക പ്രദീക്ഷളില്‍ അക്കാലത്ത് അയാളുടെ സംഭാവനകളും വനോളമായിരുന്നു.
ഇന്ത്യക്കായി മത്സരിച്ച 196 ഏകദിന മസത്സരങ്ങളില്‍, 111 അവസരങ്ങളിലും ബാറ്റിംഗ് ഓര്‍ഡറില്‍ 5-ലും 6-ലും ബാറ്റ് ചെയ്ത അദ്ദേഹം ആ സമയം ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാള്‍ തന്നെയായിരുന്നു. അദ്ദേഹത്തിന് മികച്ച സാങ്കേതികത ഇല്ല എന്നത് ശരിയായി നിലനില്‍ക്കെ ടെസ്റ്റ് രംഗത്ത് അതിജീവിക്കാന്‍ സാങ്കേതിക തടസ്സമായതിനാല്‍ കുറഞ്ഞ മത്സര പ്രതിനിത്യമേ ഉള്ളതെങ്കിലും, വേഗതയുള്ള ബൗളിംഗിനെതിരെ പോരാടുന്നതിലും, ഹൃസ്വ ഫോര്‍മാറ്റില്‍ കാര്യക്ഷമനുമായിരുന്നു അദ്ദേഹം.
ഇഷ്ടാനുസരണം സിംഗിള്‍സ് എടുക്കാനുള്ള കഴിവുണ്ടായിരുന്നതിനാല്‍ വിക്കറ്റുകള്‍ക്കിടയിലെ ഓട്ടത്തില്‍ കഠിനമാക്കുന്നതിലും പ്രയാസകരമായിരുന്നില്ല. പ്രധാനമായും ഏറ്റവും കുറഞ്ഞത് ഗെയിം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കൃത്യമായി അറിയാവുന്ന ഒരു കണക്കുകൂട്ടലുള്ള ഒരു കളിക്കാരനുമായിരുന്നു ജഡേജ. അവസാനമായി, ഏറ്റവും കുറഞ്ഞത് അയാള്‍ ഒരു മികച്ച ഇംപ്രൊവൈസര്‍ ആയിരുന്നതിനാല്‍ ഇന്നിംഗ്സിന്റെ അവസാന ഘട്ടങ്ങളില്‍ ഗ്യാപ്പുകള്‍ കണ്ടെത്താനുള്ള സംയോചിതവും അദ്ദേഹത്തിനുണ്ടായിരുന്നു. 196 ഏകദിനങ്ങളില്‍ നിന്നായി മൊത്തം 6 സെഞ്ച്വറികളാണ് ജഡേജ നേടിയത്.
1996 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പാക്കിസ്ഥാന്റെ വഖാര്‍ യൂനിസിനെതിരെ കടന്നാക്രമിച്ചു നേടിയ 45 റണ്‍സെടുത്ത് ഇന്ത്യയുടെ സ്‌കോര്‍ 287 എന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചതാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ഇന്നിംഗ്സുകളില്‍ ഒന്ന്. ചിന്നസ്വാമിയില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഡെത്തോവറിലൂടെ ഇന്ത്യയുടെ ലക്ഷ്യം അളക്കാനാവാത്ത ഉയരങ്ങളിലേക്ക് നയിക്കാന്‍ എടുത്തതാവട്ടെ വെറും 25 ഡെലിവറികളിലൂടെ. മത്സരം 39 റണ്‍സിന് ഇന്ത്യ വിജയിക്കുകയും ചെയ്തു.
ജഡേജയുടെ അനശ്വരമായ അത്തരം ഇന്നിംഗ്‌സുകള്‍ ചിലതിനെ ഇവിടെ ചേര്‍ക്കുന്നു
1997 ലെ ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തില്‍ 119 (121 പന്തില്‍) അദ്ദേഹത്തിന്റെ ഐതിഹാസികമായ ആ ഇന്നിങ്സ് ആര്‍ക്കാണ് മറക്കാന്‍ കഴിയുക!. അവിടെ അദ്ദേഹം മുഹമ്മദ് അസ്ഹറുദ്ദീനോടൊപ്പം (117 പന്തില്‍ 111), മത്സരം വെറും 2 റണ്‍സുകള്‍ക്ക് പരാജയപെട്ടെങ്കിലും ഇന്ത്യയെ അത്ഭുതകരമായ വിജയത്തിന്റെ വക്കിലേക്കെത്തിച്ചു. അതും മുന്നൂറുകള്‍ അപ്രാപ്യമായ കാലത്ത് 302 റണ്‍സ് പിന്തുടരുന്നതിനിടെ ടോപ്പ് ഓര്‍ഡര്‍ 4ന്-64 ആയി ചുരുങ്ങിപ്പോയ ഒരു മത്സരം!.
ഓസ്ട്രേലിയക്കെതിരെ പുറത്താകാതെ നേടിയ 105 റണ്‍സ് (ഏപ്രില്‍ 1, 1998)
അജയ് ജഡേജ അസ്ഹറുദ്ദീനുമായി ചേര്‍ന്ന് 104 റണ്‍സിന്റെ 4-ാം വിക്കറ്റ് കൂട്ടുകെട്ട് ഉണ്ടാക്കി, ഇന്ത്യയെ 309 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചു. അത് ആ ദിവസങ്ങളില്‍ എത്തിച്ചേരാന്‍ പ്രയാസകരമായ ഒരു സ്‌കോറായും കണക്കാക്കപ്പെടും. 12 ബൗണ്ടറികള്‍ അടങ്ങുന്ന ആ നോക്ക് ഇന്നിംഗ്‌സിലൂടെ അഞ്ചാം നമ്പര്‍ ബാറ്റ്സ്മാന്‍ അവിടെയെത്താന്‍ വെറും 109 പന്തുകള്‍ മാത്രമാണ് എടുത്തത്.
സിംബാബ്വെയ്ക്കെതിരെ പുറത്താകാതെ നേടിയ 116 റണ്‍സ് (ഏപ്രില്‍ 9, 1998)
വീണ്ടും അജയ് ജഡേജയും മുഹമ്മദ് അസ്ഹറുദ്ദീനും തമ്മിലുള്ള ഉജ്ജ്വലമായ കൂട്ടുകെട്ട് ഇന്ത്യയെ 3 വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സ് എന്ന നിലയില്‍ നിന്നും പിന്നീട് വിക്കറ്റ് നഷ്ടമില്ലാതെ 301 എന്ന നിലയില്‍ എത്തിച്ചു. അദ്ദേഹത്തിന്റെ ഇന്നിംഗ്സ് 6 ബൗണ്ടറികളും രണ്ട് സിക്സറുകളും അടങ്ങുന്നതായിരുന്നു, അതായത് വിക്കറ്റിന് ഇടയിലുള്ള ഒരുപാട് ഓട്ടമുണ്ടായിരുന്നു ജഡേജക്ക്. അതിന്റെ പേരിലാണ് ജഡേജ അറിയപ്പെടുന്നത് പോലും..
വെസ്റ്റ് ഇന്‍ഡീസിനെതിരെ 104 (നവംബര്‍ 9, 1994)
വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയ്ക്ക് 252 റണ്‍സ് വിജയലക്ഷ്യം വെച്ചിരുന്നു, സച്ചിന്‍ ടെണ്ടുല്‍ക്കറുമായി ജഡേജ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത മത്സരമായിരുന്നു അത്. സച്ചിനൊപ്പം, 176 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ട് രൂപപ്പെടുത്തി, വിജയ ലക്ഷ്യം വളരെ എളുപ്പവുമാക്കി. ജഡേജ പുറത്താകുമ്പോള്‍ മറ്റ് ബാറ്റ്സ്മാന്‍മാര്‍ക്ക് ചെയ്യാന്‍ വളരെ കുറച്ച് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ശ്രീലങ്കയ്ക്കെതിരെ 103 (മാര്‍ച്ച് 30, 1999)
നാലാം നമ്പറില്‍ കളിക്കുമ്പോള്‍ ജഡേജയുടെ 103 റണ്‍സിന്റെ ബലത്തില്‍ ഇന്ത്യ പൂനെയില്‍ 286 റണ്‍സ് സ്‌കോര്‍ ചെയ്തു. വെറും 102 പന്തില്‍ ജഡേജ ലക്ഷ്യത്തിലെത്തി. 6 ബൗണ്ടറികളും 3 സിക്സറുകളും സെഞ്ച്വറിയിലേക്ക് നയിച്ചു. അമേയ് ഖുറസിയയുമായുള്ള കൂട്ടുകെട്ടാണ് മത്സരത്തിലെ ഹൈലൈറ്റ്.
അധികമാളുകളും ഓര്‍ത്തിരിക്കാന്‍ ഇടയില്ലാത്ത അല്ലെങ്കില്‍ മറക്കാന്‍ സാധ്യതയുള്ള 1995ല്‍ ന്യൂസിലന്‍ഡിനെതിരെ 44 പന്തില്‍ 61 റണ്‍സ് നേടിയ അദ്ദേഹത്തിന്റെ മറ്റൊരു ക്രൂരതയേറിയ ഇന്നിംഗ്‌സ്..
മൊത്തത്തില്‍ ജഡേജയുടെ കരിയറില്‍ ഇന്ത്യക്ക് ബാധിച്ച 38 വിജയകരമായ റണ്‍-ചേസുകളില്‍, ഈ വലംകൈയ്യന്‍ നാല് അര്‍ദ്ധസെഞ്ച്വറികളുടെ സഹായത്തോടെ 47.28 ശരാശരിയില്‍ 662 റണ്‍സും നേടി.
ഒടുക്കം മാച്ച് ഫിക്സിംഗുമായുള്ള അപകീര്‍ത്തികരമായ ലിങ്ക്-അപ്പ് വഴി 2000-ല്‍ സി.ബി.ഐ അന്വേഷണത്തില്‍ അജയ് ജഡേജ ഒത്തുകളിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബിസിസിഐ അദ്ദേഹത്തെ 5 വര്‍ഷത്തേക്ക് വിലക്കി. ആ തീരുമാനത്തിനെതിരെ ജഡേജ കോടതിയെ സമീപിക്കുകയും വിഷയത്തെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തെത്തുടര്‍ന്ന് തെളിവുകളുടെ അഭാവത്തില്‍ 2003-ല്‍ ഡല്‍ഹി ഹൈക്കോടതി വിലക്ക് റദ്ദാക്കുകയും ചെയ്തു. എന്നിരുന്നാലും, രാജ്യത്തിന് വേണ്ടി പിന്നീട് മത്സരിക്കാന്‍ സാധിച്ചില്ലെങ്കിലും ആഭ്യന്തര-അന്തര്‍ദേശീയ മത്സര സാനിധ്യം വീണ്ടെടുക്കുകയും ചെയ്തു.
കുപ്രസിദ്ധമയ ഒത്തുകളി അഴിമതിയുടെ സംശയങ്ങളെ തുടര്‍ന്ന് വെറും 29- മത്തെ വയസ്സില്‍ അദ്ദേഹത്തിന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ പര്യാപ്തമായി 5 വര്‍ഷത്തേക്കുള്ള വിലക്കില്‍ പെട്ടില്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ സ്റ്റാറ്റസുകള്‍ ഇതിലും വ്യക്തമായി പ്രവര്‍ത്തിക്കുമായിരുന്നു..
തടസ്സപ്പെട്ട ഒരു മഹത്തായ ക്രിക്കറ്ററിലേക്കുള്ള തികവുറ്റ പാതയില്ലാതെ അവസാനിക്കേണ്ടി വരുമ്പോള്‍ ക്രിക്കറ്റ് കരിയറിലെ അദ്ദേഹത്തിന്റെ ഏറ്റവും കുറഞ്ഞ അനശ്വരമായ നിമിഷങ്ങള്‍ കണ്ടവര്‍ ആരും അദ്ദേഹത്തെ മറക്കാനും ഇടയില്ല.!
എഴുത്ത്: ഷമീല്‍ സലാഹ്