IPL 2025: ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന് നിലവാരമില്ല, സ്റ്റാൻഡേർഡ് നശിപ്പിക്കുന്നത് ആ ഘടകം: ഇർഫാൻ പത്താൻ

ഇന്ത്യൻ പ്രീമിയർ ലീഗ് ഓരോ വർഷവും നിലവാരം ചോരുന്നു എന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. കഴിഞ്ഞ ദിവസം നടന്ന ചെന്നൈ പഞ്ചാബ് മത്സര ശേഷം ആണ് അദ്ദേഹം തന്റെ അഭിപ്രായം എക്സിൽ പങ്കു വെച്ചത് ഇങ്ങനെ “ഒരു മത്സരത്തിൽ തന്നെ ടീം 8 ക്യാച്ച് കൈവിടുന്നു , ലെജന്റ്സ് ക്രിക്കറ്റ് ലീഗിൽ പോലും ഇങ്ങനെ ക്യാച്ച് നഷ്ടപെടുത്താറില്ല.” അദ്ദേഹം പറഞ്ഞു.

ഇത് വരെ സീസണിൽ 11 ക്യാച്ച് നഷ്ടപ്പെടുത്തിയ ചെന്നൈയാണ് ചോരുന്ന കൈകളിൽ മുന്നിൽ നിൽക്കുന്നത്. 9 ക്യാച്ച് നഷ്ടപ്പെടുത്തിയ പഞ്ചാബ് രണ്ടാം സ്ഥാനത്താണ്. ക്യാച്ചുകൾ നഷ്ടപ്പെടുത്തുന്നത് മാത്രം അല്ലാതെ ഫീൽഡിങ്ങിൽ റൺസ് തടയാനും ഈ സീസണിൽ ടീമുകൾ പാട്പെടുന്നു.

2022 -24 വർഷങ്ങളിൽ 80.4 ശതമാനം ഫീൽഡിങ് നിലവാരം രേഖപ്പെടുത്തിയ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ നിലവിൽ ഫീൽഡിങ് നിലവാരം 75 ശതമാനത്തിൽ താഴെ മാത്രം ആണ്. ഈ വർഷം ഒരു ടീം പോലും 90 ശതമാനം ഫീൽഡിങ് നിലവാരം പുലർത്താൻ സാധിക്കാത്തത് പത്താൻ പറഞ്ഞത് പോലെ ചർച്ച ചെയ്യേണ്ട വിഷയം ആണ്.

നേരത്തെ ചെന്നൈ പഞ്ചാബ് മത്സര ശേഷം ചെന്നൈ നായകൻ ഋതുരാജ് ഗായ്ക്വാദ് തന്റെ ടീമിന്റെ ഫീൽഡിങ് പിഴവുകൾ മത്സര ഫലത്തെ ബാധിക്കുന്നതായി പറഞ്ഞിരുന്നു . നിലവിൽ 5 മത്സരത്തിൽ 1 ജയം മാത്രം ഉള്ള ചെന്നൈ 8 -ആം സ്ഥാനത്താണ് നിൽക്കുന്നത്.

Read more