ഇത് കെ.കെ.ആറിന്ജയിക്കേണ്ട കളി, തോല്‍പ്പിച്ചത് അവന്‍, ടീമില്‍ നിന്നും പുറത്താക്കണം

ഐപിഎല്‍ 16-ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് ഈ സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയിുരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ബോളര്‍മാര്‍ മിടുക്കുകാട്ടിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 127 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി നാല് പന്തും നാല് വിക്കറ്റും ശേഷിക്കെ വിജയലക്ഷ്യം മറികടന്നു.

ഡല്‍ഹി അനായാസം ജയം പിടിക്കുമെന്ന് കരുതിയ മത്സരത്തില്‍ എന്നാല്‍ കെകെആര്‍ സ്പിന്നര്‍മാര്‍ പിടിമുറുക്കുന്ന കാഴ്ചയാണ് കാണാനായത്. പിച്ചില്‍ മുന്‍തൂക്കം ലഭിച്ചതോടെ വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, നിധീഷ് റാണ, അനുകുല്‍ റോയ് എന്നിവരെല്ലാം ചേര്‍ന്ന് ഡല്‍ഹിയെ വരിഞ്ഞുമുറുക്കി. എന്നാല്‍ ഒരു താരത്തില്‍ നിന്നുണ്ടായ ഒന്നിലേറെ വീഴ്ചകള്‍ കെകെആറില്‍ നിന്നും ജയം തട്ടിയകറ്റി.

അവസാന സമയത്ത് വിക്കറ്റ് കീപ്പര്‍ ലിറ്റന്‍ ദാസിന് പറ്റിയ പിഴവുകളാണ് കെകെആറിന്റെ ജയം അകറ്റിയത്. രണ്ട് നിര്‍ണായക സ്റ്റമ്പിംഗാണ്  അദ്ദേഹം നഷ്ടമാക്കിയത്. ബംഗ്ലാദേശ് താരമായ ലിറ്റന്‍ ദാസ് ഓപ്പണറായി ഇറങ്ങി നാല് റണ്‍സുമായി മടങ്ങി. മത്സരത്തില്‍ വഴിത്തിരിവ് സൃഷ്ടിക്കാവുന്ന സമയത്ത് സ്റ്റംമ്പിംഗും പാഴാക്കിയതോടെ കെകെആറിന്റെ തോല്‍വിക്ക് കാരണക്കാരനായി ലിറ്റന്‍ ദാസ് മാറി.

ഇപ്പോഴിതാ കെകെആറിന്റെ തോല്‍വിക്ക് പിന്നാലെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. ഇനി താരത്തെ ടീമില്‍ കളിപ്പിക്കേണ്ടെന്നാണ് ആരാധകരുടെ പക്ഷം.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍