മുംബൈ ഇന്ത്യൻസ്- 5 തവണ ഐ.പി.എൽ ചാമ്പ്യന്മാർ, കൂടുതൽ ആരാധകർ ഉള്ള ടീമുകളിൽ ഒന്ന്.. അങ്ങനെ എല്ലാം കൊണ്ട് സമ്പന്നം. ഏതൊരു ടീമും ആഗ്രഹിച്ചുപോകുന്ന ഒരുപറ്റം മികച്ച താരങ്ങൾ പല കാലഘട്ടങ്ങളിലായി മുംബൈ ഇന്ത്യൻസിൽ കളിച്ചിട്ടുമുണ്ട് ഇപ്പോൾ കളിക്കുന്നുമുണ്ട്. താരസമ്പന്നമായ നിര 2013 ന് ശേഷമാണ് 5 കിരീടങ്ങൾ നേടിയത്. എന്നാൽ കഴിഞ്ഞ കുറച്ചുവര്ഷങ്ങളായി മുംബൈക്ക് അത്ര അനുകൂലമായ രീതിയിൽ അല്ല കാര്യങ്ങൾ പോകുന്നത്. മികച്ച താരങ്ങളിൽ പലരും കൂടുമാറിയതും ചിലരുടെ മോശം ഫോമും അവരെ തളർത്തി.
മോശം പ്രകടനം നടത്തുന്ന സമയത്തും ചരിത്രം പറഞ്ഞ് നടക്കുന്നവർ എന്നും പറഞ്ഞ് മുംബൈയെ ആരാധകർ ട്രോളുന്നുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും അവർ ഒരു ചാമ്പ്യൻ ടീമാണ്, എത്രയൊക്കെ ട്രോളിയാലും അതാണ് സത്യം. ഇപ്പോഴും തിരിച്ചുവരാനുള്ള ആർജവം അവർക്കുണ്ടാകും.
ഇന്നലെ മുംബൈ സ്റ്റേഡിയത്തിൽ ആദ്യമായി 200 റൺസ് റൺസ് പിന്തുടർന്ന് റെക്കോർഡിട്ട ടീം മറ്റൊരു നേട്ടത്തിന് കൂടി അര്ഹരായിരിക്കുകയാണ്. 200 റൺസ് പിന്തുടരുമ്പോൾ അത്ര എളുപ്പം ജയിക്കാൻ പറ്റുന്ന ടീം അല്ല രാജസ്ഥാൻ, അവർ തുടർച്ചയായ 11 മത്സരങ്ങളിൽ 200 റൺസ് മനോഹരമായി പ്രതിരോധിച്ചിട്ടുണ്ട്, അവരുടെ യാത്രക്ക് തടയിട്ടത് മുംബൈയാണ്. എന്നാൽ ഇതിന് മുമ്പും മുംബൈ ഇത്തരത്തിൽ ഒരു പണി മറ്റൊരു ടീമിന് കൊടുത്തിട്ടുണ്ട്, അത് ചാമ്പ്യൻ ടീമായ ചെന്നൈക്കിട്ടാണ് .
അവരും തുടർച്ചയായ 11 മത്സരങ്ങളിൽ 200 റൺസ് മനോഹരമായി പ്രതിരോധിച്ചിട്ടുണ്ട്. ആ യാത്രയും അവസാനിപ്പിച്ചത് മുംബൈ തന്നെ.