ഇത് പണ്ടേയുള്ള സ്വഭാവം, രാജ്യത്തെ വലിയ പ്രശ്നം; രോഹിത് വിമര്‍ശകരോട് പൊട്ടിത്തെറിച്ച് യോഗ്‌രാജ് സിംഗ്

നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ മോശം ഫോമിനെക്കുറിച്ച് സംസാരിച്ച് പറഞ്ഞ് ഇന്ത്യന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗ്. രാജ്യത്തെ ജനങ്ങളും മാധ്യമങ്ങളും രോഹിത് ശര്‍മ്മയെ ഉടന്‍ ഫോമിലേക്ക് മടങ്ങിയെത്താന്‍ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

വിവാദ പരാമര്‍ശങ്ങള്‍ക്ക് പേരുകേട്ട യോഗ്രാജ് ഇതിഹാസ താരങ്ങളായ കപില്‍ ദേവിനെയും എംഎസ് ധോണിയെയും വിമര്‍ശിച്ചതിന്റെ പേരില്‍ തലക്കെട്ടുകളില്‍ ഇടംപിടിക്കുന്ന വ്യക്തിയാണ്. തങ്ങളുടെ ക്യാപ്റ്റന് ഏറ്റവും പിന്തുണ ആവശ്യമുള്ളപ്പോള്‍ രാജ്യത്തെ ജനങ്ങള്‍ അദ്ദേഹത്െ പിന്തുണയ്ക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇല്ല, രോഹിത്തിന് വിരമിക്കാന്‍ സമയമായിട്ടില്ല. ഇത് തീര്‍ത്തും തെറ്റാണ്. കളിക്കാര്‍ ജയിക്കുമ്പോള്‍ അവരെ പിന്തുണയ്ക്കുന്ന നമ്മുടെ രാജ്യത്തെ ആരാധകര്‍ അവരുടെ മോശം അവസ്ഥയില്‍ അവരെ കടന്നാക്രമിക്കുന്നു. ഇത് നമ്മുടെ രാജ്യത്തെ വലിയ പ്രശ്നമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു- യോഗ്‌രാജ് പറഞ്ഞു.

ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിന് ശേഷം രോഹിത് ശര്‍മ്മ ക്രിക്കറ്റ് ലോകത്തിന്റെ എല്ലാ കോണുകളില്‍നിന്നും ഗുരുതരമായ വിമര്‍ശനങ്ങള്‍ നേരിടുകയാണ്. രോഹിത് ബാറ്റിംഗില്‍ മോശം ഫോമിലാണെന്ന് മാത്രമല്ല, പരമ്പരയില്‍ പല അവസരങ്ങളിലും ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവും ചോദ്യം ചെയ്യപ്പെട്ടു.

Latest Stories

'പി ആർ ബലത്തിനും പണക്കൊഴുപ്പിനും മുൻപിൽ നിയമവ്യവസ്ഥ മുട്ടിലിഴയരുത്'; ഹണി റോസിന് പിന്തുണയുമായി വി ടി ബൽറാം

ആൺനോട്ടങ്ങളെയും ലൈംഗിക ദാരിദ്ര്യത്തെയും വളരെ ബുദ്ധിപരമായി ഉപയോഗപ്പെടുത്തുന്നു; ഹണി റോസിനെതിരെ ഫറ

സ്ത്രീത്വത്തെ അപമാനിച്ചതിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ്; ഹണി റോസിന്റെ പരാതിയിൽ നടപടി

സിബിഐ പാർട്ടിയെ പ്രതിയാക്കിയതാണ്, പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഐഎമ്മിന് ബന്ധമില്ല: എംവി ഗോവിന്ദൻ

തെറിയും മോശം വാക്കുകളും പറയുന്നതാണോ നിങ്ങളുടെ ആരാധന, എന്തിനാണ് ഈ ഇരട്ട മുഖം?

2025 സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.4 ശതമാനത്തിലേക്ക് കുറയാൻ സാധ്യതയുള്ളതായി സർക്കാർ കണക്കുകൾ

തിരിച്ചുവരവ് അറിയിച്ച് ഇന്ത്യ പേസർ മുഹമ്മദ് ഷമി

ഞാനായിരുന്നു പരിശീലകനെങ്കില്‍ അവന്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ കളിച്ചേനെ: ബിസിസിഐയെ രൂക്ഷമായി വിമര്‍ശിച്ച് രവി ശാസ്ത്രി

തൃണമൂല്‍ കോണ്‍ഗ്രസില്‍ തമ്മില്‍തല്ല്; മമതയും അനന്തരവന്‍ അഭിഷേകും തമ്മില്‍ ശീതസമരം; രണ്ട് വിഭാഗമായി ചേരിതിരിഞ്ഞു ചര്‍ച്ചകള്‍; ബംഗാളില്‍ ബിജെപിയ്ക്ക് ഗുണം ചെയ്യുമോ തൃണമൂല്‍ പോര്?

ഇന്ത്യയിൽ 3 ബില്യൺ ഡോളർ നിക്ഷേപിക്കാൻ മൈക്രോസോഫ്റ്റ്, 2030-ഓടെ 10 ദശലക്ഷം ആളുകളെ AI-യിൽ പരിശീലിപ്പിക്കും