ഇത് തെറ്റായ സന്ദേശം, നാളെ ചിലപ്പോള്‍ ഇന്ത്യക്കെതിരെയും ഉപയോഗിക്കപ്പെട്ടേക്കാം

കണ്‍കഷന്‍ റൂളില്‍ പ്രശ്‌നമുണ്ട്. കണ്‍കഷന്‍ സബ് എന്നത് ഒഴിച്ച് കൂടാന്‍ പറ്റാത്ത സംഭവം ആണെങ്കിലും ലൈക് ടു ലൈക് റീ പ്ലെസ് മെന്റ് എന്ന ക്‌ളോസ് അതെ രീതിയില്‍ നിര്‍വചിച്ചു നടപ്പിലാക്കുന്നത് ബുദ്ധിമുട്ടാണ്. പേസര്‍ക്ക് പകരം സ്പിന്നര്‍, മിലിട്ടറി മീഡിയം പേസര്‍ക്ക് പകരം ഫാസ്റ്റ് ബൗളര്‍, സ്പിന്നര്‍ക്ക് പകരം പേസര്‍, പ്രൊപ്പര്‍ ഓള്‍ റൗണ്ടര്‍ക്ക് പകരം ബിറ്റ്‌സ് ആന്‍ഡ് പീസസ് ഓള്‍ റൗണ്ടര്‍ ഇതെല്ലാം പ്രശ്‌നമാണ്. അങ്ങനങ്ങു പോയാല്‍ സ്പിന്നര്‍മാരില്‍ തന്നെ ഓഫ് സ്പിന്നര്‍ക്ക് പകരം ലെഗ്ഗി, ലെഫ്റ്റ് ആം സ്പിന്നര്‍ക്ക് പകരം ഓഫി ഇതെങ്ങനെ വന്നാലും ചില പിച്ചുകളില്‍ പ്രശ്‌നമാകും.

ബാറ്റര്‍മാരില്‍ പോലും ഓപ്പണര്‍ക്ക് പരിക്കേറ്റാല്‍ പകരം മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ വരുന്നത്, ലെഫ്റ്റ് ഹാന്‍ഡഡ് ബാറ്റര്‍ക്ക് പകരം റൈറ്റി വരുന്നത് വരെ പല ഗ്രൗണ്ടുകളുടെയും ഡൈമന്‍ഷന്‍, നേരിടുന്ന ബൗളര്‍മാരുടെ പ്രത്യേകതകളൊക്കെ വച്ചു നോക്കുമ്പോള്‍ പ്രശ്‌നമാണ്. പിന്നെ നോര്‍മല്‍ സ്വിങ് ബൗളര്‍ക്ക് പകരം ഒരു ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റ് വരുന്നത്.. ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത പ്രശ്‌നങ്ങളാണ്.

ടീമുകളുടെ ബെഞ്ചില്‍ ശരിയായ റീ പ്ലെസ് മെന്റ് ഇല്ലെങ്കില്‍ അത് ഇതിലൊക്കെ വലിയ ഇഷ്യു ആകും. ഇതൊന്നും തന്നെ ഒരു റൂള്‍ ബുക്കില്‍ എഴുതി വച്ചു നടപ്പിലാക്കാന്‍ പറ്റില്ല എന്നിരിക്കെ ഒരു കളിക്കാരനു പരുക്ക് പറ്റിയാല്‍ ബെഞ്ചിലേക്ക് നോക്കുക, ഒരുവിധം മാന്യമായ രീതിയില്‍ ചെയ്യുക എന്നതേ നടപ്പുള്ളൂ. ഇന്നലെ ഹര്‍ദ്ദിക്കിനാണ് പരിക്ക് പറ്റിയിരുന്നതെങ്കില്‍ ഉചിതമായ മാറ്റമാകുമായിരുന്നു.

മാച്ച് റഫറിയുടെ റോള്‍ കൃത്യമായി റൂളിലുണ്ട്. അദ്ദേഹമാണ് പുറത്തു പോകുന്ന കളിക്കാരന്‍ ബാക്കിയുള്ള കളിയില്‍ വഹിക്കാന്‍ സാധ്യതയുള്ള റോളിനെ പറ്റിയും പകരം വരുന്നയാള്‍ നിര്‍വഹിക്കാന്‍ പോകുന്ന റോളും അനലൈസ് ചെയ്യണ്ടത്. കണ്‍കഷന്‍ സബ് വെറും ഫീല്‍ഡിങ് മാത്രം ചെയ്യുന്നയാളല്ല മറിച്ച് ഒരു കളിക്കാരനെ പോലെ തന്നെ കളിയില്‍ പങ്കെടുക്കുന്ന ആളായതിനാല്‍ മാച്ച് ഒഫീഷ്യല്‍സ് അത്യാവശ്യം അപ് ഡെറ്റഡ് ആണെങ്കില്‍ ഒരു പരിധി വരെ പരിഹരിക്കാവുന്നതാണ് ഈ പ്രശ്‌നം. അവരാണ് കളിക്കാരുടെ പ്രൊഫൈലുകളെ പറ്റി അറിയേണ്ടത് .അവര്‍ക്കതിനുള്ള ടെക്‌നിക്കല്‍ സപ്പോര്‍ട്ട് കൂടെ കിട്ടണം. ശിവം ദുബെക്ക് പകരം ഹര്‍ഷിത് റാണ വന്ന ഇന്നലത്തെ സംഭവം തെറ്റായ സന്ദേശമാണ് നല്‍കുന്നത്.. നാളെ ചിലപ്പോ ഇന്ത്യക്കെതിരെയും ഉപയോഗിക്കപ്പെട്ടേക്കാം.

ഒരിക്കലും ദുബെയുടെ ലൈക് ഫോര്‍ ലൈക്ക് റീ പ്ലെസ് മെന്റല്ല ഹര്‍ഷിത് റാണ. ദുബെ സാഹചര്യമൊക്കെ നോക്കി വേണമെങ്കില്‍ മാത്രം ഒന്നു രണ്ടോവര്‍ എറിയാന്‍ പറ്റുന്ന ഒരു പാര്‍ട്ട് ടൈം ബൗളര്‍ മാത്രമാണ്. ഹര്‍ഷിത് ആണെങ്കില്‍ ഒരു പ്രൊപ്പര്‍ ബൗളറും. രണ്ടാളും ഓള്‍ റൗണ്ടര്‍ ടാഗിനു താഴെ വരുന്നവര്‍ ആണെങ്കില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ പരിക്കെറ്റ ദുബെക്ക് പകരം ഒരു റണ്‍ ചെസില്‍ 20 പന്തില്‍ 50 റണ്‍സ് വേണ്ട സമയത്ത് ഹര്‍ഷിത് റാണയെന്ന os called ‘ഓള്‍ റൗണ്ടറെ’ ഇറക്കി വിടുമോ അതോ അപ്പോള്‍ രമണ്‍ ദീപിനെ പരിഗണിക്കുമോ എന്ന് മാത്രം ആലോചിച്ചാല്‍ മാത്രം മതി.

കഴിഞ്ഞ ടി ട്വന്റി ലോകകപ്പില്‍ ബൗളിംഗ് ഡെപ്ത് കൂട്ടാന്‍ ഓള്‍റൗണ്ടര്‍ ടാഗിന് കീഴെ ഇറക്കിയ ശിവം ദുബെ 8 കളി കളിച്ചിട്ട് ആകെ എറിഞ്ഞത് ഒരൊറ്റ ഓവറാണ് എന്നതാണ് ക്ലിയര്‍ ആയ എക്‌സ്പ്ലനേഷന്‍. അതിനാല്‍, രമണ്‍ ദീപ് എന്ന ലൈക് ഫോര്‍ ലൈക് റീ പ്ലെസ് മെന്റ് അവിടെയുള്ളപ്പോള്‍ ഔട്ട് & ഔട്ട് ബൗളറായ ഹര്‍ഷിത് വന്നത് തെറ്റ് തന്നെയാണ്.

ഇവിടെ കഴിഞ്ഞ 3 കളികളില്‍ നിന്നും 10 ഓവര്‍ എറിഞ്ഞു കഴിഞ്ഞ ഹാര്‍ദിക് പാണ്ട്യക്ക് ഇന്നലെ ഒരോവര്‍ മാത്രമേ എറിയേണ്ടി വന്നുള്ളൂ എന്നത് ശ്രദ്ധിക്കണം. ഇന്ത്യയുടെ ബൗളിംഗ് ഡെപ്ത് പെട്ടെന്നു കൂടിയതാണ് കാരണം. സ്റ്റില്‍ ഇംഗ്ലണ്ട് തോല്‍ക്കാന്‍ കാരണം ഇത് മാത്രമാണെന്ന് പറയുന്നില്ല. ഇവിടെ മത്സരഫലത്തേക്കാള്‍ നിയമത്തെ തെറ്റായി വ്യാഖ്യാനിച്ചു അനര്‍ഹമായൊരു അഡ്വാന്റ്റേജ് ഒരു ടീമിന് ലഭിച്ചു, അതിനിയും ആവര്‍ത്തിക്കാന്‍ ചാന്‍സ് ഉണ്ട് എന്നതാണ് പ്രശ്‌നം..

എഴുത്ത്: സംഗീത് ശേഖര്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Read more