ഹെൻറിച്ച് ക്ലാസൻ കൊന്ന് കൊലവിളിച്ചതിന് പിന്നാലെ രോഹിത് അങ്ങനെ എന്നോട് സംസാരിച്ചു, വമ്പൻ വെളിപ്പെടുത്തലുമായി അക്‌സർ പട്ടേൽ

2024 ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യൻ ഇടംകൈയ്യൻ സ്പിന്നർ അക്‌സർ പട്ടേലിന് അത്ര നല്ല ദിവസം ആയിരുന്നില്ല ഉണ്ടായിരുന്നത്. തൻ്റെ നാലോവറിൽ 49 റൺസ് വഴങ്ങിയ താരം ട്രിസ്റ്റൺ സ്റ്റബ്സിൻ്റെ വിക്കറ്റ് വീഴ്ത്തി.

ഹെൻറിച്ച് ക്ലാസൻ ആയിരുന്നു താരത്തിനെ അക്ഷരാർത്ഥത്തിൽ കൊന്ന് കൊലവിളിച്ചത്. താരത്തിന്റെ ഓവറിൽ ക്ലാസൻ 24 റൺസ് ആണ് അടിച്ചുകൂട്ടിയത്. അതുവരെ ഇന്ത്യക്ക് അനുകൂലമായി പോയ കാര്യങ്ങൾ മാറിമറിഞ്ഞത്. ബൗണ്ടറിയും സിക്‌സും അടിച്ച് ക്ലാസൻ ആ ഓവറിലൂടെ കളി സൗത്താഫ്രിക്കക്ക് അനുകൂലമായി തിരിച്ചു.

തൻ്റെ അവസാന ഓവറിനെക്കുറിച്ച് അക്സർ പട്ടേലിന് പറയാനുള്ളത് ഇതാണ്:

“ഫൈനലിൽ, ഹെൻറിച്ച് ക്ലാസൻ എനിക്കെതിരെ ആക്രമണോത്സുകത കാണിച്ചപ്പോൾ, രോഹിത് എന്നെ സമീപിച്ച് എന്നെ ആശ്വസിപ്പിച്ചു, ‘അത് കുഴപ്പമില്ല. നിങ്ങൾ നിങ്ങളുടെ ഏറ്റവും മികച്ച ബൗൾ ചെയ്തു. അവൻ ഒരു നല്ല ഷോട്ട് അടിച്ചാൽ നിങ്ങൾക്ക് ഒന്നും ചെയ്യാനില്ല. അടുത്തതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.’ അവൻ്റെ പിന്തുണയും പ്രോത്സാഹനവും എൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു, ഞാൻ ഓവർ പൂർത്തിയാക്കിയ ശേഷം, അദ്ദേഹം എൻ്റെ തോളിൽ തട്ടി പറഞ്ഞു, ‘വിഷമിക്കരുത്.

അത്തരം സംഭാഷണങ്ങൾ സ്വയം ഉയർത്തെഴുന്നേൽപ്പിക്കാൻ സഹായിച്ചെന്നും അതുകൊണ്ടാണ് രോഹിത് ശർമ്മയുടെ ശ്രദ്ധേയമായ നേതൃഗുണങ്ങളിലൊന്നായി തനിക്ക് തോന്നുന്നതെന്നും അക്സർ വിശ്വസിക്കുന്നു. രോഹിത് അഞ്ച് ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിയതിൻ്റെ കാരണങ്ങളിലൊന്ന് വ്യത്യസ്ത താരങ്ങൾക്ക് എതിരെ വ്യത്യസ്ത പദ്ധതികൾ തയ്യാറാക്കാനുള്ള ഇന്ത്യൻ നായകന്റെ കഴിവിനെ സ്പിന്നർ പ്രശംസിച്ചു.

Latest Stories

'മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു' കൊച്ചി വിട്ട് പോകുന്നതായി നടൻ ബാല

കേരളത്തിലെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ