ഇത് കണ്ടകശനി തന്നെ, ഇന്ത്യൻ സൂപ്പർ താരത്തിന് വമ്പൻ തിരിച്ചടി; ഒന്ന് കഴിഞ്ഞപ്പോൾ മറ്റൊന്ന്

മുഹമ്മദ് ഷമിയുടെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് വൈകുമെന്ന് റിപ്പോർട്ടുകൾ. അടുത്ത രണ്ട് രഞ്ജി ട്രോഫി 2024-25 മത്സരങ്ങൾക്കുള്ള ബംഗാളിൻ്റെ ടീമിൽ വലംകൈയ്യൻ ഫാസ്റ്റ് ബൗളറെ ഉൾപ്പെടുത്തിയിട്ടില്ല. ഓസ്‌ട്രേലിയയിൽ നടക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫിക്ക് മുന്നോടിയായി രഞ്ജി മത്സരങ്ങൾ കളിക്കാൻ ഷമിക്ക് താൽപ്പര്യമുണ്ടെന്ന് ബംഗാൾ ടീമിൻ്റെ മുഖ്യ പരിശീലകൻ ലക്ഷ്മി രത്തൻ ശുക്ല നേരത്തെ വെളിപ്പെടുത്തിയിരുന്നു.

എന്നിരുന്നാലും, ഓസ്‌ട്രേലിയക്ക് എതിരയായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലേക്ക് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി അദ്ദേഹത്തെ പരിഗണിച്ചില്ല.  “കർണാടകയ്ക്കും മധ്യപ്രദേശിനുമെതിരെ ബംഗാളിനായി ഷമിക്ക് കളിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ബംഗാൾ കോച്ച് ലക്ഷ്മി രത്തൻ ശുക്ല കഴിഞ്ഞ ആഴ്ച ഇന്ത്യൻ എക്സ്പ്രസിനോട് ഇങ്ങനെ ആയിരുന്നു പറഞ്ഞത്

“അദ്ദേഹം ഇന്ത്യയുടെ പ്രധാന കളിക്കാരനാണ്, ഓസ്‌ട്രേലിയയിൽ അദ്ദേഹത്തിൻ്റെ സാന്നിധ്യം ആവശ്യമാണ്. രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കാൻ കാത്തിരിക്കുകയാണെന്ന് ഷമി അടുത്തിടെ പറഞ്ഞിരുന്നു. ബംഗാളിനായി മികച്ച പ്രകടനം ഓസീസിനെതിരെ സഹായിക്കും. ഞങ്ങളുടെ നാല് മികച്ച കളിക്കാർ ഇന്ത്യയ്ക്കും ഇന്ത്യ എയ്ക്കും വേണ്ടി കളിക്കുന്നതിനാൽ അദ്ദേഹത്തിൻ്റെ സാന്നിധ്യം ഞങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും, ”ശുക്ല പറഞ്ഞു.

2023 ലെ ഐസിസി ഏകദിന ലോകകപ്പിൻ്റെ ഫൈനലിനിടെയാണ് ഷമി അവസാനമായി കളിച്ചത്. കണങ്കാലിനേറ്റ പരിക്കിൽ നിന്ന് കരകയറാൻ ഫെബ്രുവരിയിൽ അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. 2024ലെ ഇന്ത്യൻ പ്രീമിയർ ലീഗും 2024ലെ ഐസിസി ടി20 ലോകകപ്പും ഷമിക്ക് നഷ്ടമായി. ബംഗ്ലാദേശിനും ന്യൂസിലൻഡിനുമെതിരായ ടെസ്റ്റ് പരമ്പരകളിൽ ഫിറ്റ്നസ് നേടുന്നതിൽ ഷമി പരാജയപ്പെട്ടു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഫിറ്റ്‌നസ് നേടുന്നതിൽ പരാജയപ്പെട്ടതിന് വെറ്ററൻ അടുത്തിടെ തൻ്റെ ആരാധകരോടും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനോടും (ബിസിസിഐ) ക്ഷമാപണം നടത്തി. ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ ഷമിയെ ഉൾപ്പെടുത്തിയിരുന്നില്ല.

ജിമ്മിലെ പരിശീലനത്തിൻ്റെ വീഡിയോയും ഷമി പങ്കുവച്ചു. ആഭ്യന്തര ക്രിക്കറ്റിലേക്ക് എത്രയും വേഗം തിരിച്ചെത്തുമെന്ന് അദ്ദേഹം പറഞ്ഞു.

Latest Stories

നിങ്ങള്‍ നാടിന്റെ അഭിമാനതാരങ്ങള്‍; കൂടെ മത്സരിക്കുന്നവരെ ഒരിക്കലും ശത്രുക്കളായി കാണരുത്; കേരളത്തിന്റെ കൗമാരശക്തി അത്ഭുതപ്പെടുത്തുന്നുവെന്ന് മമ്മൂട്ടി

യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി; അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

ബാഴ്‌സയുടെ ആരാധകർ കുറച്ച് മര്യാദ കാണിക്കണം, അവർ കാരണമാണ് ഞങ്ങൾ കളി തോറ്റത്; തുറന്നടിച്ച് എസ്പാൻയോൾ പരിശീലകൻ

സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായി; ചിത്രങ്ങള്‍ വൈറല്‍

ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല; കേന്ദ്ര നിയമമനുസരിച്ച് മുന്നോട്ട് പോകുമെന്ന് വഖഫ് ബോർഡ് ചെയർമാൻ

ലോക മണ്ടത്തരം, ഓസ്‌ട്രേലിയയിൽ പണി മേടിക്കാൻ പോകുന്നതേ ഉള്ളു; രോഹിത്തിനും എടുത്ത തീരുമാനതിനും എതിരെ അനിൽ കുംബ്ലെ

പുതിയ ലോകത്തിനായി കാത്തുസൂക്ഷിക്കുന്ന ആ ഭൂഗർഭ അറ എന്തിന് ?

വഖഫ് ഭൂമി ഹിന്ദു-മുസ്ലിം പ്രശ്നമല്ല; മുനമ്പത്ത് ക്രിസ്ത്യാനികളും ഉൾപ്പെടുന്നു: പ്രകാശ് ജാവ്ദേക്കർ

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും പുറത്താക്കിയത് പ്രതികാര നടപടി; 'ആന്‍റോ ജോസഫ് വളരെയേറെ ബുദ്ധിമുട്ടിച്ചു': സാന്ദ്ര തോമസ്

ടാറ്റ വേണ്ട ഇനി എംജി മതി! ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാർ...