മുംബൈ ഇന്ത്യൻസ് (എംഐ) സ്പീഡ്സ്റ്റാർ ജോഫ്ര ആർച്ചർ, ബെൽജിയത്തിൽ കൈമുട്ട് ശസ്ത്രക്രിയക്ക് വിധേയൻ ആണെന്ന് തരത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളെ എല്ലാം എതിർത്ത് രംഗത്ത് വന്നിരിക്കുകയാണ്. ദീർഘ നാളത്തെ പരിക്കിന്റെ പ്രശ്നങ്ങൾ അതിജീവിച്ചാണ് ആർച്ചർ ഐ.പി.എലിന് എത്തിയത്. സീസൺ നടക്കുന്നതിനിടയിൽ വീണ്ടും അദ്ദേഹത്തെ പരിക്ക് തളർത്തി. പിന്നാലെയാണ് ബെൽജിയം കഥ പിറന്നത്.
അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇംഗ്ലണ്ട് പേസർ ചെറിയ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും രണ്ട് ഓപ്പറേഷനുകൾ ആവശ്യമായിരുന്നെന്നും ഇത് അദ്ദേഹത്തെ രണ്ട് വർഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അകറ്റി നിർത്തുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
ആർച്ചർ ട്വിറ്ററിൽ എഴുതി:
“വസ്തുതകൾ അറിയാതെയും എന്റെ സമ്മതമില്ലാതെയും ഒരു ലേഖനം പ്രസിദ്ധീകരിക്കുന്നത് ഭ്രാന്താണ്. റിപ്പോർട്ടർ നിങ്ങളുടെ കാര്യത്തിൽ ലജ്ജ തോന്നുന്നു, ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം ആശങ്കാജനകവും ബുദ്ധിമുട്ടുള്ളതുമായ സമയമാണ്. നിങ്ങളുടെ വ്യക്തിപരമായ നേട്ടത്തിനായി മറ്റുള്ളവരെ ചൂഷണം ചെയ്യരുത്.”