ഇത് എന്റെ പുനർജ്ജന്മം, നന്ദി പറയേണ്ടത് ആ താരത്തോട്; മത്സരശേഷം വരുൺ ചക്രവർത്തി പറയുന്നത് ഇങ്ങനെ

ബംഗ്ലാദേശിനെതിരായ ആദ്യ ടി20യിൽ കളിക്കാൻ അവസരം ലഭിക്കുന്നതിന് മുമ്പ് ഏകദേശം മൂന്ന് വർഷത്തോളം ഇന്ത്യൻ ടീമിന് പുറത്തായിരുന്നു സ്പിന്നർ വരുൺ ചക്രവർത്തി, തൻ്റെ തിരിച്ചുവരവ് ഒരു ‘പുനർജന്മം’ പോലെയാണെന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ താരം. തനിക്ക് ഇതൊരു വൈകാരിക നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്‌നാട് പ്രീമിയർ ലീഗിനിടെ തൻ്റെ കരവിരുതിൽ സഹായിച്ചതിന് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനോട് നന്ദി പറയാൻ അദ്ദേഹം മറന്നില്ല.

മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ സൂര്യകുമാർ യാദവിൻ്റെ ടീം 1-0 ന് ലീഡ് നേടിയപ്പോൾ, ചക്രവർത്തിയുടെ 3/31 എന്ന മികച്ച സ്‌പെല്ലിൻ്റെ മികച്ച സ്‌പെല്ലിനും ക്രെഡിറ്റ് കൊടുക്കേണ്ടതാണ്. ശേഷം ഇന്ത്യ ബംഗ്ലാദേശിൻ്റെ 127 റൺസ് പിന്തുടർന്നു. ചക്രവർത്തി തൗഹിദ് ഹൃദോയ്, ജാക്കർ അലി, റിഷാദ് ഹൊസൈൻ എന്നിവരെ പുറത്താക്കി.

“നീണ്ട മൂന്ന് വർഷങ്ങൾക്ക് ശേഷം, ഈ തിരിച്ചുവരവ് എനിക്ക് വൈകാരികമായിരുന്നു. ഇന്ത്യൻ ജേഴ്സിയിൽ തിരിച്ചെത്തിയതിൽ സന്തോഷം തോന്നുന്നു. ഇതൊരു പുനർജന്മമായി തോന്നുന്നു, ഈ പ്രക്രിയയിൽ ഉറച്ചുനിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അതാണ് ഐപിഎൽ സമയത്തും ഞാൻ പിന്തുടരുന്നത്,” ചക്രവർത്തി ജിയോസിനിമയോട് സംസാരിക്കവെ പറഞ്ഞു

തൻ്റെ ഏഴാമത്തെ ടി20 ഐ കളിക്കുന്ന ചക്രവർത്തി, ഈ നിമിഷത്തിൽ നിൽക്കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അധികം മുന്നോട്ട് നോക്കരുതെന്നും കൂട്ടിച്ചേർത്തു.
“എനിക്ക് ഒരുപാട് മുന്നോട്ട് പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല, വർത്തമാനകാലത്ത് തുടരാൻ ഞാൻ ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് എനിക്ക് കൂടുതൽ ചിന്തിക്കാനോ കൂടുതൽ പ്രകടിപ്പിക്കാനോ താൽപ്പര്യമില്ല. ഐപിഎല്ലിന് ശേഷം ഞാൻ കുറച്ച് ടൂർണമെൻ്റുകൾ കളിച്ചു, അതിലൊന്നാണ് ടിഎൻപിഎൽ. (തമിഴ്‌നാട് പ്രീമിയർ ലീഗ്) ഇത് വളരെ മികച്ച ടൂർണമെൻ്റാണ്, കൂടാതെ ഉയർന്ന നിലവാരവുമാണ്,” ചക്രവർത്തി പറഞ്ഞു.

“ഞാൻ വളരെയധികം ഇഷ്ടപെടുന്ന സ്ഥലമാണ് ആ ടീമും സാഹചര്യങ്ങളും. ആഷ് (അശ്വിൻ) ഭായിക്കൊപ്പം, ഞങ്ങൾ ചാമ്പ്യൻഷിപ്പും നേടി. അത് എനിക്ക് ഇവിടെ ആത്മവിശ്വാസം നൽകി. ഈ സീരീസിനായി അത് എനിക്ക് നല്ല തയ്യാറെടുപ്പായിരുന്നു,” ചക്രവർത്തി കൂട്ടിച്ചേർത്തു. ടിഎൻപിഎല്ലിൽ ചക്രവർത്തി 10 മത്സരങ്ങളിൽ നിന്ന് 17.5 ശരാശരിയിൽ 12 വിക്കറ്റ് വീഴ്ത്തി.

Latest Stories

ബിഗ് ബോസ് മറാഠി 5 വിജയിയായി സൂരജ് ചവാന്‍

"ബംഗ്ലാദേശ് ഒരു ഇരയേ അല്ല ഇന്ത്യക്ക്"; മുൻ പാകിസ്ഥാൻ താരം അഭിപ്രായപ്പെടുന്നത് ഇങ്ങനെ:

കെടി ജലീല്‍ ഡോക്ടറേറ്റ് കിട്ടിയ അബ്ദുള്ളക്കുട്ടി; വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നു; എംഎല്‍എ നാടിന് ബാധ്യതയാകുമെന്ന് രാഹുല്‍ മാങ്കുട്ടത്തില്‍

എസ്ബിഐ പ്രതിമാസം അഭിഷേക് ബച്ചന് നല്‍കുന്നത് 18 ലക്ഷം; നിക്ഷേപമില്ലാതെ ബോളിവുഡ് താരത്തിന് ബാങ്ക് പണം നല്‍കുന്നതെന്തിന്?

'ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ വീട്ടമ്മയുടെ ബലാത്സംഗ പരാതി കള്ളപ്പരാതി, യാതൊരു തെളിവുമില്ല'; സർക്കാർ ഹൈക്കോടതിയിൽ

ഇവന്മാർക്ക് ഇത് എന്ത് പറ്റി? ആസ്റ്റൻ വില്ലയ്‌ക്കെതിരെ സമനിലയിൽ കലാശിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

ലൈംഗിക അതിക്രമ പരാതി; ചോദ്യം ചെയ്യലിന് ഹാജരാകാൻ ജയസൂര്യക്ക് നോട്ടീസ്

അദ്‌നാൻ സാമിയുടെ മാതാവ് അന്തരിച്ചു; ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് ഗായകൻ

ജവാന് തടസമായി ജലക്ഷാമം; പ്രതിദിനം വേണ്ടത് രണ്ട് ലക്ഷം ലിറ്റര്‍ വെള്ളം

'അഞ്ച് പേരുടെ ദാരുണ മരണത്തിന് കാരണം സർക്കാരിന്റെ കഴിവുകേട്'; ചെന്നൈ എയർഷോ ദുരന്തത്തിൽ സ്റ്റാലിൻ സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നു