'ഞങ്ങള്‍ പ്രതീക്ഷിച്ചത് ഏറെക്കുറെ ഇതാണ്'; മുള്‍ട്ടാന്‍ പിച്ച് വിവാദത്തില്‍ ജേസണ്‍ ഗില്ലസ്പി

ഇംഗ്ലണ്ടിനെതിരായ മുള്‍ട്ടാന്‍ ടെസ്റ്റിന് ഫ്‌ലാറ്റ് ട്രാക്ക് ആവശ്യപ്പെട്ടതായി പാകിസ്ഥാന്‍ നായകന്‍ ഷാന്‍ മസൂദ് സമ്മതിച്ചു. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 556 റണ്‍സ് അടിച്ചുകൂട്ടിയെങ്കിലും, ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് ജോ റൂട്ടിന്റെ 262 റണ്‍സിന്റെയും ഹാരി ബ്രൂക്കിന്റെ 317 റണ്‍സിന്റെയും അകമ്പടിയില്‍ 823 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറില്‍ ഡിക്ലയര്‍ ചെയ്തു. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ച്ച നേരിട്ട പാകിസ്ഥാന്‍ ഇന്നിംഗ്‌സിനും 47 റണ്‍സിനും മത്സരത്തില്‍ പരാജയപ്പെട്ടു.

പാകിസ്ഥാന്റെ റെഡ്-ബോള്‍ കോച്ച്, ജേസണ്‍ ഗില്ലസ്പി, ടെസ്റ്റിലെ പാകിസ്ഥാന്റെ തകര്‍ച്ചയെക്കുറിച്ചുള്ള നിലവിളികളെ അഭിസംബോധന ചെയ്തുകൊണ്ട് ഇത് പുതിയ മാനേജ്മെന്‍റിന്‍റെ മൂന്നാം ടെസ്റ്റ് മാത്രമാണെന്നും മാറ്റത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആഹ്വാനങ്ങള്‍ ആവശ്യമില്ലെന്നും വാദിച്ചു.

ഈ ഞങ്ങളുടെ മൂന്നാമത്തെ ടെസ്റ്റാണെന്ന് ദയവായി മനസ്സിലാക്കുക. എല്ലാവരും മാറ്റത്തിനായി മുറവിളി കൂട്ടുന്നു. ഞാന്‍ അത് മനസ്സിലാക്കുന്നു; ആളുകള്‍ ഫലങ്ങളും പ്രകടനങ്ങളും കാണാന്‍ ആഗ്രഹിക്കുന്നു. ഇവിടെയുള്ള ഉപരിതലത്തില്‍ ഞാന്‍ അസ്വസ്ഥനല്ല. ഇത് ഞങ്ങള്‍ പ്രതീക്ഷിച്ചതും ഗെയിമില്‍ നന്നായി കളിക്കാനുള്ള ഏറ്റവും നല്ല അവസരമായിരിക്കുമെന്ന് ഞങ്ങള്‍ കരുതിയതും ആണ്.

ഞങ്ങളുടെ ആദ്യ ഇന്നിംഗ്സ് നോക്കിയാല്‍ ഞങ്ങള്‍ 550 റണ്‍സ് നേടി ആ ഭാഗം മികച്ചതാക്കി. ഉപരിതലത്തെ കുറിച്ച് ആരും അപ്പോള്‍ ഒന്നും പറഞ്ഞില്ല. ഞങ്ങളുടെ പ്ലാനുകള്‍ ശരിയാകാതെയും പന്ത് ഉപയോഗിച്ച് ഞങ്ങളുടെ കഴിവുകള്‍ നടപ്പിലാകാതെയും വന്നപ്പോഴാണ് എല്ലാവരും ഉപരിതലത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയത്- ഗില്ലസ്പി പറഞ്ഞു.

Read more