ഇത് ഗുരുതര സ്ഥിതി, ഡീപ്ഫേക്ക് ചതിക്ക് ഇരയായി സാറ ടെണ്ടുൽക്കറും ഗില്ലും; സൂക്ഷിച്ചില്ലെങ്കിൽ സാധാരണക്കാർക്കും പണി കിട്ടും

ബോളിവുഡ് നടി രശ്മിക മന്ദാന ഡീപ്ഫേക്ക് സംഭവത്തിന് ഇരയായി ദിവസങ്ങൾക്ക് ശേഷം, സാറ ടെണ്ടുൽക്കറും ശുഭ്മാൻ ഗില്ലും സാങ്കേതികവിദ്യയുടെ പുതിയ ക്രൂരതക്ക് ഇരയായി. ബുധനാഴ്ച സാറയുടെയും ശുഭ്മന്റെയും ചിത്രം ഇന്റർനെറ്റിൽ വൈറലായിരുന്നു. ചിത്രത്തിൽ, ഒരു ചിത്രത്തിന് പോസ് ചെയ്യുമ്പോൾ സാറ സ്റ്റാർ ഇന്ത്യൻ ക്രിക്കറ്റ് താരത്തെ കെട്ടിപ്പിടിക്കുന്നത് കാണാം.

എന്നാൽ, ഇത് മോർഫ് ചെയ്ത ചിത്രമാണെന്ന് തെളിഞ്ഞു. യഥാർത്ഥ ചിത്രത്തിൽ സാറ സഹോദരൻ അർജുനൊപ്പമാണ് പോസ് ചെയ്യുന്നത്. അർജുന്റെ പിറന്നാൾ ദിനത്തിൽ സഹോദരി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ഗില്ലിനൊപ്പമുള്ള രീതിയിൽ ആക്കി പങ്കുവെക്കപ്പെട്ടത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്യുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് ദൃശ്യങ്ങൾ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് സമൂഹമാധ്യമ സ്ഥാപനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിരുന്നു.

ഗില്ലും സാറയും തമ്മിൽ പ്രണയത്തിൽ ആണെന്നും ഇരുവരും വിവാഹം കഴിക്കുമെന്നുള്ള വാർത്തകൾ പ്രചരിക്കുകയാണ്. ഗിൽ കളിക്കളത്തിൽ ഇറങ്ങുന്ന സമയത്ത് മുതൽ ഗ്രൗണ്ടിൽ സാറ വിളികൾ മുഴങ്ങുന്നതുമൊക്കെ പതിവ് കാഴ്ചകളായി മാറി കഴിഞ്ഞ കാര്യങ്ങളാണ്. ഇതിനിടയിലാണ് ചിത്രം വൈറലായത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് ഡീപ് ഫേക്ക് വീഡിയോകൾ സൃഷ്ടിക്കപ്പെടുന്നത്. സാമാന്യം കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയുന്ന ആർക്കും ഇതൊക്കെ ചെയ്യാൻ പറ്റും. മുഖം മാത്രമല്ല, ശബ്‍ദവും മാറ്റാൻ പറ്റുന്ന വെബ്സൈറ്റുകളുണ്ട്. നിലവിലെ വീഡിയോയിൽ തലമാറ്റിയൊട്ടിക്കുന്നതിനപ്പുറം, എഴുതി നൽകുന്ന നിർദ്ദേശത്തിന് അനുസരിച്ച് വീഡിയോ നിർമ്മിച്ച് നൽകുന്ന സംവിധാനങ്ങൾ വേറെയുമുണ്ട്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്