ന്യൂസിലൻഡിനെതിരായ അവസാന ടെസ്റ്റിന് തയ്യാറെടുക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ടീം. പരമ്പരയിലെ അവസാന ടെസ്റ്റ് നാളെ ആരംഭിക്കാൻ ഇരിക്കെ, ഇന്ത്യ മികച്ച ഒരുക്കങ്ങളാണ് നടത്തുന്നത്. സമ്പൂർണ തോൽവി ഒഴിവാക്കാനാണ് ടീം ശ്രമിക്കുന്നത്, ഇന്ത്യൻ എക്‌സ്‌പ്രസിലെ റിപ്പോർട്ടുകൾ പ്രകാരം ഗൗതം ഗംഭീറിൻ്റെ നേതൃത്വത്തിലുള്ള മാനേജ്‌മെൻ്റ് വിവിധ സ്പിന്നർമാരെ ഉൾപ്പെടുത്തി 35 നെറ്റ് ബൗളർമാരെ മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് ആവശ്യപ്പെട്ടു.
ആദ്യ സമ്പൂർണ്ണ പരിശീലന സെഷനിൽ കൂടുതൽ നെറ്റ് ബൗളർമാരെ അനുവദിക്കാൻ ടീം മാനേജ്‌മെൻ്റ് മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് (എംസിഎ) ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. പൂനെ ടെസ്റ്റിൽ മിച്ചൽ സാൻ്റ്നർ ആതിഥേയരുടെ ബാറ്റിംഗ് നിരയിൽ നാശം വിതച്ചതിന് പിന്നാലെയാണിത്.
മിച്ചൽ സാൻ്റ്‌നറുടെ ഭീഷണി തടയാൻ ഉള്ള കാടിന് പരിശീലനത്തിന്റെ ഭാഗമായിട്ടാണ് ഈ നടപടി. ഇടങ്കയ്യൻ സ്പിന്നർ മത്സരത്തിൻ്റെ രണ്ട് ഇന്നിംഗ്സുകളിലും അഞ്ച് വിക്കറ്റ് വീഴ്ത്തി, 157 റൺസിന് 13 വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യയിലെ ഒരു സന്ദർശക ബൗളറുടെ മൂന്നാമത്തെ മികച്ച പ്രകടനമാണ്.
വൈറ്റ്‌വാഷ് ഒഴിവാക്കാൻ ആതിഥേയർ തീവ്രശ്രമത്തിലാണെന്നും അതിനാൽ അവസാന മത്സരത്തിനായി സ്പിൻ പിച്ച് തന്നെ ക്യൂറേറ്റർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.
Read more
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യൻ സ്പിന്നർമാർ എന്നും തിളങ്ങിയിട്ടുണ്ട്. വേദിയിലെ അഞ്ച് മത്സരങ്ങളിൽ നിന്ന്, രവിചന്ദ്രൻ അശ്വിൻ 18.42 ശരാശരിയിൽ 38 വിക്കറ്റ് വീഴ്ത്തി, ഈ വേദിയിലെ ഏതൊരു ബൗളറുടെയും ഏറ്റവും ഉയർന്ന നേട്ടമാണിത്. മറുവശത്ത്, വേദിയിൽ ഒരു മത്സരം മാത്രം കളിച്ച ജഡേജ ടീമിനായി 6 വിക്കറ്റ് ആണ് വീഴ്ത്തിയത്.